Join Whatsapp Group. Join now!
Aster MIMS 25/06/2023

Netflix | ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയിക്കാന്‍ ഇതാ പുതിയയൊരു മാര്‍ഗവുമായി നെറ്റ്ഫ്‌ളിക്‌സ്

നിലവില്‍ ഐഒഎസ് പതിപ്പില്‍ മാത്രം Netflix, Smartphone, Movies, Shows, Like, Dislike

ന്യൂയോര്‍ക്: (www.kasargodvartha.com) ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയിക്കാന്‍ ഇതാ പുതിയയൊരു മാര്‍ഗവുമായി നെറ്റ്ഫ്‌ളിക്‌സ്. ഇതോടെ ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ സിനിമകളും സീരീസുകളും കാണുന്നതിനിടയില്‍ തന്നെ പ്രകടിപ്പിക്കാന്‍ സാധിക്കും. തമ്പ്സ് അപ്പ്, ഡബിള്‍ തമ്പ്സ് അപ്, തമ്പ്സ് ഡൗണ്‍ ബട്ടനുകളാണ് ഇതിനായി ഒരുക്കുന്നത്. 

അതേസമയം നിലവില്‍ ഐഒഎസ് പതിപ്പില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുന്നത്. മുന്‍പ് ഉണ്ടായിരുന്ന ഫൈവ്സ്റ്റാര്‍ റേറ്റിങ് സംവിധാനം മാറ്റി തമ്പ്സ് അപ്/ തമ്പ്സ് ഡൗണ്‍ റേറ്റിങ് സംവിധാനം ഈ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്. ഇതിലേക്ക് ഡബിള്‍ തമ്പ്സ് അപ് ഓപ്ഷന്‍ കൂടി ചേര്‍ത്തു. 

New York, News, World, Netflix, Smartphone, Technology,  Netflix just made liking/disliking content on smartphones easier.

ആപ് അപ്‌ഡേറ്റ് ചെയ്യുന്ന ഐഒഎസ് ഉപഭോക്താക്കള്‍ക്ക് നിലവില്‍ ഈ ഫീചര്‍ ലഭിക്കുന്നതാണ്. ആന്‍ഡ്രോയിഡിലും മറ്റും നെറ്റ്ഫ്ളിക്സ് ആസ്വദിക്കുന്നവര്‍ക്ക് കണ്ടന്റ് തേടുന്ന സമയത്തും ലൈകും ഡിസ് ലൈക്കും അറിയിക്കാനവസരമുണ്ട്. ഉപഭോക്താക്കളുടെ താല്‍പര്യം അനുസരിച്ച് കണ്ടന്റ് കാണിക്കുന്നതിന് വേണ്ടിയാണ് ആപ് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ആവശ്യപ്പെടുന്നത്.

Keywords: New York, News, World, Netflix, Smartphone, Technology,  Netflix just made liking/disliking content on smartphones easier.

Post a Comment