city-gold-ad-for-blogger

Expatriate Died | കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി ഖത്വറിൽ മരിച്ചു

ദോഹ: (www.kasargodvartha.com) കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി മരിച്ചു. തളങ്കര പടിഞ്ഞാർ കുന്നിലിലെ മാലിക് റഹ്‌മാൻ - ഹവ്വ ബീവി ദമ്പതികളുടെ മകൻ മുഹമ്മദ് ഹസീബ് (37) ആണ് മരിച്ചത്. ഭക്ഷണം കഴിച്ച് തിരികെയെത്തിയ ശേഷം മൂന്നാഴ്ച മുമ്പാണ് താമസ സ്ഥലത്ത് കുഴഞ്ഞുവീണത്.

Expatriate Died | കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി ഖത്വറിൽ മരിച്ചു

ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചിരുന്നു. ഹമദ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെ നില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അൽ വക്രയിൽ ഇൻ ലാൻഡ് ട്രാവൽ ആൻഡ് ടൂറിസം എന്ന സ്ഥാപനത്തിന്റെ പാർട്ണറാണ്.

അവധിക്ക് ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പാണ് മുഹമ്മദ് ഹസീബ് കുടുംബ സമേതം ഖത്വറിൽ എത്തിയത്. അതിനിടെയുണ്ടായ ദുരന്തം കുടുംബത്തെ ദുഃഖത്തിലാഴ്ത്തി. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് നാട്ടിൽ നിന്ന് ഉമ്മയും സഹോദരനും ഭാര്യാ മാതാവും ഉൾപെടെ ദോഹയിൽ എത്തിയിരുന്നു.

Expatriate Died | കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന കാസർകോട് സ്വദേശി ഖത്വറിൽ മരിച്ചു

നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ജുമാന സെറാമിക്സ് റോഡ്. മക്കൾ: അബ്ദുൽ ഹലീം, ഹാനിയ. സഹോദരങ്ങൾ: അബ്ദുല്ല, ഹഫീസ.

Keywords: News, Obituary, Expatriate Died, Died, Qatar, Kasaragod, Native of Kasaragod died in Qatar.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia