തിരുവനന്തപുരമായി ബന്ധപ്പെടുന്ന കാസര്‍കോട്ടെ എല്ലാ പൊതുപ്രവര്‍ത്തകര്‍ക്കും മനുവിനെ അറിയാമെന്നും എംഎല്‍എ പറഞ്ഞു. അവര്‍ എന്ത് ആവശ്യപ്പെട്ടാലും ഈ ചെറുപ്പക്കാരന് നോ പറയാന്‍ അറിയുമായിരുന്നില്ല. എല്ലാവരെയും ഏത് നേരത്തും സഹായിക്കുമായിരുന്നു. മനു എന്റെ അഡിഷണല്‍ പി.എ ആയിരുന്നുവെങ്കിലും എല്ലാ എംഎല്‍എമാര്‍ക്കും അവനെ ഏറെ ഇഷ്ടമായിരുന്നു. ചില മന്ത്രിമാര്‍ പോലും മനുവിനെ വളരെ കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ചില മന്ത്രിമാരെ ആവശ്യങ്ങള്‍ക്കായി സമീപിക്കുമ്പോള്‍ എന്നോട് അവര്‍ പറയാറുള്ളത് ഞാന്‍ വരേണ്ടതില്ലായിരുന്നു, നമ്മുടെ പയ്യനെ അയച്ചാല്‍ മതിയായിരുന്നു എന്നാണെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ കുറിച്ചു.
ഏല്‍പിച്ച ഏത് ജോലിയും ഇത്രമാത്രം സത്യസന്ധതയോടെയും ആത്മാര്‍ഥതയോടെയും ചെയ്യുന്ന മനുവിനെ പോലെയുള്ള ചെറുപ്പക്കാരനെ അപൂര്‍വമായിട്ടെ കാണാന്‍ സാധിക്കുകയുള്ളൂ. ഈ നഷ്ടവും ദുഃഖവും താങ്ങാവുന്നതില്‍ ഏറെയാണ്. കൂടുതല്‍ എന്തെങ്കിലും എഴുതാന്‍ താനിപ്പോള്‍ അശക്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരിക്കലും നികത്താനാവാത്ത നഷ്ടവും സൗമ്യതയുടെ പര്യായവുമാണ് മനുവെന്ന് എ കെ എം അശ്റഫ് എംഎല്‍എയും പോസ്റ്റില്‍ പ്രതികരിച്ചു.
Keywords: NA Nellikunnu, MLA, Malayalam News, Obituary, Additional PA, Kerala News, Kasaragod News, NA Nellikunnu MLA shared memories of Additional PA Manu's demise.
< !- START disable copy paste -->