കാസർകോട്: (www.kasargodvartha.com) സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കർഷകർ ഏറെ സന്തുഷ്ടരായത് നരേന്ദ്ര മോദി സർകാരിൻ്റെ കാലത്താണെന്ന് ബിജെപി സംസ്ഥാന ജെനറൽ സെക്രടറി എം ടി രമേശ്. കർഷക മോർചയുടെ നേതൃത്വത്തിൽ നടക്കുന്ന ബിജെപി മെമ്പർഷിപ് കാംപയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ബദിയഡുക്കയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം .ഇറക്കുമതി രാജ്യമായിരുന്ന ഭാരതം ഇന്ന് കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിക്കഴിഞ്ഞുവെന്നും രമേശ് കൂട്ടിച്ചേർത്തു.
ജില്ലാ പ്രസിഡൻ്റ് രവീശതന്ത്രി കുണ്ടാർ അധ്യക്ഷനായി. ജില്ലാ ജെനറൽ സെക്രടറി വിജയകുമാർ റൈ, വൈസ് പ്രസിഡൻറ് സുധാമ ഗോസാഡ തുടങ്ങിയവർ പ്രസംഗിച്ചു. കർഷക മോർച ജില്ലാ പ്രസിഡൻ്റ് ബളാൽ കുഞ്ഞിക്കണ്ണൻ സ്വാഗതവും ജെനറൽ സെക്രടറി ചന്തു മാസ്റ്റർ നന്ദിയും പറഞ്ഞു.
Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, MT Ramesh, Narendra Modi, PM Modi, Kerala News, MT Ramesh said that farmers were most happy in post-independence India during the Narendra Modi government
MT Ramesh | സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കർഷകർ ഏറെ സന്തുഷ്ടരായത് നരേന്ദ്ര മോദി സർകാരിൻ്റെ കാലത്താണെന്ന് എം ടി രമേശ്
'കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറി'