Join Whatsapp Group. Join now!
Aster MIMS 25/06/2023

K Babu Rai | നൂറിന്റെ നിറവില്‍ മൃദംഗ മാന്ത്രികന്‍ കെ ബാബു റൈ; ആദരവും സംഗീത കച്ചേരിയും ഓഗസ്റ്റ് 15ന് എടനീര്‍ മഠത്തില്‍

മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമി ഭദ്രദീപം തെളിയിക്കും K Babu Rai, Mridangam, Edneer Mutt, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) പ്രശസ്ത മൃദംഗ വാദകനും സംഗീതജ്ഞനുമായ കെ ബാബു റൈയുടെ നൂറാം പിറന്നാള്‍ ആഘോഷം ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തില്‍ എടനീര്‍ മഠത്തില്‍ സംഗീതാര്‍ച്ചന, പൗരാവലിയുടെ ആദരം എന്നീ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ എടനീര്‍ മഠാധിപതി ശ്രീ ശ്രീ സച്ചിദാനന്ദ ഭാരതി സ്വാമികള്‍ ഭദ്രദീപം തെളിയിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായിരിക്കും.

K Babu Rai, Mridangam, Edneer Mutt, Kerala News, Kasaragod News, Press Meet, Mridangam player K K Babu Rai turns 100.

രാം പ്രസാദ് കാസര്‍കോട് അധ്യക്ഷത് വഹിക്കും. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, അജിത് കുമാര്‍ റൈ, പ്രദീപ് കുമാര്‍ കല്‍ക്കും, മലാര്‍ ജയറാമ , കെ സുബ്ബ ഷെട്ടി, കെ വെങ്കട്ടരമണ ഹൊളള, കെ ശശിധര ഷെട്ടി, രാധാകൃഷ്ണ കെ ഉളിയത്തടുക്ക, ശിവരാമ കാസര്‍കോട്, ജഗദീഷ്, ഗുരു പ്രസാദ് കോട്ടക്കണ്ണി എന്നിവര്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ കല്‍പ്പാടി സദാശിവ ആചാര്യ, ഉഷാ ഈശ്വര ഭട്ട്, രാധാ മുരളീധര, ജയഭാരതി പ്രകാശ് എന്നിവര്‍ നയിക്കുന്ന സംഗീത കച്ചേരികളും സംഘടിപ്പിക്കുന്നുണ്ട്.

കുമ്പള കോയിപ്പാടി കോട്ടേക്കാറിലെ ബട്ടര്‍ -മുത്തു ഹെക്‌സ ദമ്പതികളുടെ മകനായാണ് കെ ബാബുറൈയുടെ ജനനം. ചെറുപ്പത്തിലേ വീടുവിട്ട് വിവിധ ജോലികള്‍ ചെയ്തു, ഒപ്പം വിവിധ ഗുരുക്കന്മാരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. വീട്ടില്‍ നടത്തി വന്നിരുന്ന ഭജന, പുരാണ വാസന, ഹരികഥ, യക്ഷഗാനം എന്നിവ അദ്ദേഹത്തില്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ സംഗീതവാസന ഉണര്‍ത്തി. മൂത്ത സഹോദരന്‍ യക്ഷഗാന ചെണ്ടവാദകന്‍ ആയിരുന്നു.

K Babu Rai, Mridangam, Edneer Mutt, Kerala News, Kasaragod News, Press Meet, Mridangam player K K Babu Rai turns 100.

മൈസൂര്‍ കൊട്ടാരത്തിലെ ആസ്ഥാന മൃദംഗ തബല വാദകന്‍ വരെയായി ഉയര്‍ന്ന ബാബുറൈ, സംഗീതത്തിന്റെ സര്‍വപാഠങ്ങള്‍ളും സ്വായത്തമാക്കിയ അപൂര്‍വ പ്രതിഭയാണ്. അദ്ദേഹത്തിന് ആയിരക്കണക്കിന് ശിഷ്യന്മാരുണ്ട്. തമിഴ്‌നാട്ടിലെ ജ്വാലാര്‍പേട്ടയിലും ബെംഗളൂരുവിലും മറ്റും ഹോടെലുകളില്‍ ജോലി ചെയ്തു. തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്താനെത്തിയപ്പോള്‍ പരിചയപ്പെട്ട രണ്ട് സ്വാമിമാര്‍ നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് മൈസൂരിലെത്തുന്നതും സംഗീതാഭ്യസനത്തിലൂടെ കൊട്ടാരം ആസ്ഥാന വിദ്വാനാകുന്നതും.
                        
K Babu Rai, Mridangam, Edneer Mutt, Kerala News, Kasaragod News, Press Meet, Mridangam player K K Babu Rai turns 100.

ഔപചാരിക വിദ്യാഭ്യാസം തീരെ ലഭിക്കാതിരുന്ന ബാബു സ്വന്തം പരിശ്രമം കൊണ്ടാണ് എഴുത്തും വായനയും പഠിച്ചതും പ്രതിധ്വനി എന്ന സംഗീതശാസ്ത്ര പുസ്തകം രചിച്ചതും. കോഴിക്കോട് ആകാശവാണിയില്‍ കുറച്ചു കാലം സംഗീതക്കച്ചേരി സംഘത്തില്‍ അംഗമായി പ്രവര്‍ത്തിച്ചു. പ്രശസ്ത സംഗീതജ്ഞന്‍ മൈസൂര്‍ ചൗഡയ്യയുടെ കച്ചേരിയില്‍ മൃദംഗ വാദകനായി. ചെമ്പൈ വൈദ്യനായ ഭാഗവതരുമായി അടുപ്പമുണ്ടായിരുന്ന ബാബു, അദ്ദേഹം ബദിയഡുക്കയില്‍ നടത്തിയ ത്യാഗരാജ സംഗീതസഭയില്‍ മൃദംഗം വായിച്ചു. ഓടക്കുഴല്‍ വാദകന്‍ ടിആര്‍ മഹാലിംഗം, ബാലമുളീകൃഷ്ണ തുടങ്ങിയവര്‍ക്കൊപ്പവും സംഗീതക്കച്ചേരി നടത്തി.

നാലു വര്‍ഷം കര്‍ണാടക പ്രൗഢ ശിക്ഷണ മണ്ഡലിയുടെ കര്‍ണാടക സംഗീത പക്കവാദ്യ വിഭാഗം തലവനായിരുന്നു. മൈസൂര്‍ ഗാന ഭാരതി, ബംഗളൂര്യ നായക സമാജം, കേരള സംഗീത നാടക അകാഡമി എന്നിവയുടെ പുരസ്‌കാരങ്ങള്‍ നേടി. എടനീര്‍ മഠം, ഉഡുപ്പി മഠം, മുംബൈ ബണ്ടാസംഘം, പുനെ ബണ്ടാസംഘം, കുത്യാള ഗോപാലകൃഷ്ണ മെമോറിയല്‍ ട്രസ്റ്റ് എന്നിവയുടെ അംഗീകാരങ്ങളും ലഭിച്ചു. സുലു ഗണേഷ് മന്ദിരത്തിനടുത്താണ് ഇപ്പോള്‍ താമസം. ഭാര്യ സുശീല 20 വര്‍ഷം മുമ്പ് മരണപ്പെട്ടു. ശ്രീരാമ, ശ്രീധര്‍, നാരായണ, കൃഷ്ണ, സുബ്ബന, സോമശേഖര്‍ എന്നിവര്‍ മക്കളാണ്.

വാര്‍ത്താസമ്മേളനത്തില്‍ രാം പ്രസാദ് കാസര്‍കോട്, കെ എന്‍ വെങ്കട്ടരമണഹൊള്ള, കെ ശശിധര ഷെട്ടി, കെ ജഗദീഷ കുടലു, ഗുരുപ്രസാദ് കോട്ടക്കണി, അശോക റൈ എന്നിവര്‍ പങ്കെടുത്തു.

Keywords: K Babu Rai, Mridangam, Edneer Mutt, Kerala News, Kasaragod News, Press Meet, Mridangam player K K Babu Rai turns 100.
< !- START disable copy paste -->

Post a Comment