city-gold-ad-for-blogger

MVD | ഇനി പിടി വീഴും; നിരത്തിലെ നിയമലംഘകരെ കണ്ടെത്താൻ കുമ്പള കെഎസ്ടിപി റോഡിലും കാമറ സ്ഥാപിച്ച് മോടോർ വാഹന വകുപ്പ്

കുമ്പള: (www.kasargodvartha.com) റോഡ് വികസിക്കുമ്പോൾ ഉണ്ടായേക്കാവുന്ന നിയമലംഘനങ്ങൾ പിടികൂടാൻ കുമ്പള - മുള്ളേരിയ കെഎസ്ടിപി റോഡിലും കാമറകൾ സ്ഥാപിച്ച് മോടോർ വാഹന വകുപ്പ്. കുമ്പള ടൗണിന് സമീപത്ത് തന്നെയാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. വാഹനയാത്രക്കാരുടെ നിയമലംഘനം പരിശോധിക്കാൻ സദാസമയവും കണ്ണ് തുറന്ന് കാമറയുണ്ടാകും.

MVD | ഇനി പിടി വീഴും; നിരത്തിലെ നിയമലംഘകരെ കണ്ടെത്താൻ കുമ്പള കെഎസ്ടിപി റോഡിലും കാമറ സ്ഥാപിച്ച് മോടോർ വാഹന വകുപ്പ്

ജില്ലയിൽ മാത്രം വിവിധ ഇടങ്ങളിലായി കാമറകൾ സ്ഥാപിച്ചത് വഴി ആയിരക്കണക്കിന് നിയമലംഘനത്തിലാണ് വാഹന ഉടമകളിൽ നിന്ന് പിഴ ഈടാക്കിയത്. സംസ്ഥാനത്തൊട്ടുക്കും ഇത്തരത്തിൽ ദേശീയപാതകളിലും, തിരക്കേറിയ റോഡുകളിലും കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

കാമറകൾ സജ്ജമായതോടെ ജില്ലയിൽ വാഹനാപകടങ്ങളും, നിയമലംഘനങ്ങളും കുറഞ്ഞുവരുന്നതായും മോടോർ വാഹന വകുപ്പ് അധികൃതരുടെ കണക്കിൽ നിന്ന് വ്യക്തമാകുന്നുമുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞവർഷം ഉണ്ടായ 1500 ഓളം വരുന്ന വാഹനാപകടങ്ങളിൽ 67% അപകടങ്ങളുടെയും പ്രധാന കാരണം അതിവേഗം ആണെന്നാണ് സംസ്ഥാന ക്രൈം റെകോർഡ്സ് ബ്യൂറോയുടെ കണക്കിൽ പറയുന്നത് . ഈ സാഹചര്യത്തിൽ കൂടിയാണ് തിരക്കേറിയ റോഡുകളിൽ കാമറകൾ സ്ഥാപിച്ച് കടുത്ത തീരുമാനത്തിലേക്ക് മോട്ടോർ വാഹന വകുപ്പ് നീങ്ങുന്നത്.

അതിവേഗത, സീറ്റ് ബെൽറ്റ്, ഹെൽമെറ്റ്, ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിക്കുക, വാഹനങ്ങളുടെ ലൈസൻസ് പുതുക്കാതിരിക്കുക, ഇൻഷുറൻസ്, പുക പരിശോധന എന്നിവയെല്ലാം വാഹന നമ്പർ മുഖേന കാമറയിൽ പതിയുന്നുവെന്നതാണ് പിഴ ഈടാക്കുന്നതിന് സഹായകമാവുന്നത്. ചെറിയ നിയമലംഘനം പോലും കണ്ടെത്താൻ ശേഷിയുള്ള കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. നിയമലംഘകരുടെ ചിത്രം സഹിതം കാമറയിൽ തെളിയും. പിഴ ഉടമകൾ 30 ദിവസത്തിനകം അടച്ചിരിക്കണം. അല്ലാത്തപക്ഷം കോടതിയിൽ പോയി ഇരട്ടി തുക അടക്കേണ്ടി വരുമെന്നും അതികൃതർ പറയുന്നു.

MVD | ഇനി പിടി വീഴും; നിരത്തിലെ നിയമലംഘകരെ കണ്ടെത്താൻ കുമ്പള കെഎസ്ടിപി റോഡിലും കാമറ സ്ഥാപിച്ച് മോടോർ വാഹന വകുപ്പ്

കുമ്പളയിൽ ഈ അടുത്തകാലത്തായി വ്യാപാര സ്ഥാപനങ്ങളിൽ അടക്കം നടന്ന കവർച്ചകളിൽ പ്രതികളെ പിടികൂടാൻ പൊലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. കുമ്പളയിൽ കാമറ സ്ഥാപിച്ചത് വഴി ഇത്തരത്തിലുള്ള കവർച്ചക്കാരെയും, മയക്കുമരുന്ന് ലോബികളെയും കണ്ടെത്താനാവുമെന്നാണ് കുമ്പളയിലെ വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

Keywords: News, Kumbala, Kasaragod, Kerala, MVD, Traffic Violations, Kumbla, AI Camera, Motor vehicle department also installed camera on Kumbla KSTP road.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia