Join Whatsapp Group. Join now!
Aster MIMS 25/06/2023

Monkey menace | നായ ശല്യത്തിന് പിന്നാലെ തിരുവക്കോളിയില്‍ കുരങ്ങ് ശല്യവും; നാട്ടുകാര്‍ പൊറുതിമുട്ടി; നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍

വസ്തുക്കള്‍ നശിപ്പിക്കുന്നു Udma, Monkey menace, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
പാലക്കുണ്ട്: (www.kasargodvartha.com) നായ ശല്യത്തിന് പിന്നാലെ കുരങ്ങ് ശല്യവും വര്‍ധിച്ചത് ജനങ്ങള്‍ക്ക് ഭീഷണിയായി. കഴിഞ്ഞ രണ്ടാഴ്ചയായി പാലക്കുന്ന് തിരുവക്കോളി ഭാഗത്താണ് കുരങ്ങ് എത്തി പ്രശ്‌നം സൃഷ്ടിക്കുന്നത്. മൂന്ന് കുരങ്ങുകളാണ് ഈ ഭാഗത്ത് ഉള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു. തിരുവക്കോളി പാര്‍ഥ സാരഥി ക്ഷേത്രത്തിന് സമീപത്തെ ഏതാനും വീടുകളിലാണ് കുരങ്ങിന്റെ ശല്യമുണ്ടായത്.
           
Udma, Monkey menace, Malayalam News, Palakunnu, Thiruvakkoli, Kottikulam, Kerala News, Kasaragod News, Monkey menace in Palakunnu.

തെങ്ങില്‍ നിന്ന് തേങ്ങ പറിച്ച് മേല്‍ക്കൂരയില്‍ ഇടുകയും കോഴിക്ക് വെച്ച തീറ്റകളും മറ്റും നശിപ്പിക്കുകയും ഉണങ്ങാനിട്ട വസ്തുക്കള്‍ എടുത്തുകൊണ്ടുപോവുകയും ചെയ്താണ് കുരങ്ങുകള്‍ പ്രശ്നം സൃഷ്ടിക്കുന്നത്. കല്ലെറിഞ്ഞോ മറ്റോ ഓടിക്കാന്‍ ശ്രമിച്ചാല്‍ ഇവ പരാക്രമം കാട്ടുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്യുന്നുണ്ട്. പാത്രങ്ങള്‍ കൊട്ടി അകറ്റുമ്പോള്‍ മാത്രമാണ് ഇവ വീടുകളില്‍ നിന്ന് പോവുന്നതെന്നാണ് പരിസരങ്ങളില്‍ താമസിക്കുന്നവര്‍ വ്യക്തമാക്കുന്നത്.

കാട് പ്രദേശം അല്ലാതിരുന്നിട്ടും കുരങ്ങുകള്‍ ഇടയ്ക്കിടെ എത്തുന്നത് എവിടെ നിന്നെന്ന് വ്യക്തമല്ല. ഇവയുടെ കേന്ദ്രം തൊട്ടടുത്ത് എവിടെയോ ഉണ്ടാകാമെന്നും അവിടെ നിന്നാണ് ഇടയ്ക്കിടെ ഇവിടേക്ക് എത്തുന്നതിനും പ്രദേശവാസികള്‍ പറയുന്നു. രണ്ട് ദിവസം കൂടി കുരങ്ങിന്റെ ശല്യം ഉണ്ടോയെന്ന് നോക്കിയ ശേഷം പഞ്ചായത് തന്നെ മുന്‍കൈ എടുത്ത് വനം വകുപ്പിനെ അറിയിച്ച് കുരങ്ങുകളെ പിടികൂടി കാട്ടിലേക്ക് വിടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വാര്‍ഡ് മെമ്പറും പഞ്ചായത് വൈസ് പ്രസിഡന്റുമായ കെ വി ബാലകൃഷ്ണന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Udma, Monkey menace, Malayalam News, Palakunnu, Thiruvakkoli, Kottikulam, Kerala News, Kasaragod News, Monkey menace in Palakunnu.
< !- START disable copy paste -->

Post a Comment