മംഗളൂറു: (www.kasargodvartha.com) ദലിത് വിഭാഗത്തിലെ 16കാരിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയില്‍ മൂന്ന് യുവാക്കളെ മംഗളൂരു വിട്ടല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പെയിന്റിങ് തൊഴിലാളിയാ അക്ഷയ് ദേവഡിഗ(24), നിര്‍മാണ തൊഴിലാളി കമലാക്ഷ ബെല്ലടഡ (30), ഡ്രൈവര്‍ സുകുമാര്‍ ബെല്ലടഡ(28) എന്നിവരാണ് അറസ്റ്റിലായത്. രാജ(25), ജയപ്രകാശ് (38) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പൊലീസ് പറയുന്നത്: ഇരയായ പെണ്‍കുട്ടി അഞ്ചു പ്രതികളേയും തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്‌സോ കേസ് ചുമത്തപ്പെട്ട അഞ്ചു പ്രതികള്‍ തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണ്. പ്രതികളില്‍ ഒരാള്‍ പ്രണയം നടിച്ച് വശീകരിച്ച് പെരുവായി ഗ്രാമത്തിലെ പെണ്‍കുട്ടിയെ മാസങ്ങളായി പീഡിപ്പിച്ചു എന്നാണ് കേസ്. കഴിഞ്ഞ ശനിയാഴ്ചയാണ് രക്ഷിതാക്കള്‍ വിട്ടല്‍ പൊലീസില്‍ പരാതി നല്‍കിയത്.
Keywords: Mangalore, News, National, Molestation, Girl, Arrest, Arrested, Molestation against minor girl; 5 arrested.