Join Whatsapp Group. Join now!
Aster MIMS 25/06/2023

CDC President | മംഗ്‌ളുറു സര്‍വകലാശാല സിഡിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സ്ഥലം എംഎല്‍എയും സ്പീകറുമായ യു ടി ഖാദര്‍ പുറത്ത്; വൈസ് ചാന്‍സലറാവും ഇനി പദവിയില്‍

അകാഡമിക് കൗണ്‍സില്‍ സമര്‍പിച്ച നിര്‍ദേശം സിന്‍ഡികേറ്റ് അംഗീകരിച്ചു Vice-Chancellor, Mangalore University, MLA, UT Khader, ദക്ഷിണ കന്നഡ വാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) മംഗ്‌ളുറു സര്‍വകലാശാല കോളജ് വികസന സമിതി (CDC) അധ്യക്ഷ പദവിയില്‍ മണ്ഡലം എംഎല്‍എ തുടരേണ്ടതില്ലെന്ന് സിന്‍ഡികേറ്റ് തീരുമാനം. 2023-24 വര്‍ഷത്തെ പരിഷ്‌കരണം സംബന്ധിച്ച് അകാഡമിക് കൗണ്‍സില്‍ സമര്‍പിച്ച നിര്‍ദേശം സിന്‍ഡികേറ്റ് അംഗീകരിക്കുകയായിരുന്നു. വൈസ് ചാന്‍സലറാവും ഇനി സിഡിസി പ്രസിഡന്റ്. ആറംഗ സമിതിയില്‍ ഒരാളായി മണ്ഡലം എംഎല്‍എയുണ്ടാവും.
           
Vice-Chancellor, Mangalore University, MLA, UT Khader, Mangalore News, National News, MLA will not be panel president in MU's CDC.

മംഗ്‌ളുറു സര്‍വകലാശാല ഫിനാന്‍സ് കമിറ്റിയില്‍ അവതരിപ്പിച്ച ശേഷം സര്‍കാര്‍ അംഗീകാരത്തിനായി അയക്കുമെന്ന് വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന പ്രൊഫ. ജയരാജ് അമിന്‍ പറഞ്ഞു. എംഎല്‍എ പ്രസിഡന്റും വി സി ഓണററി പ്രസിഡന്റും എന്നതാണ് നിലവിലെ ഘടന. പുതിയ തീരുമാനം നടപ്പാവുന്നതോടെ മംഗ്‌ളുറു മണ്ഡലം എംഎല്‍എയും കര്‍ണാടക നിയമസഭ സ്പീകറുമായ അഡ്വ.യു.ടി.ഖാദറിനാണ് സിഡിസി പ്രസിഡന്റ് പദവി നഷ്ടമാവുക. ഈ മണ്ഡലത്തിലെ കൊണാജെയിലാണ് സര്‍വകലാശാല സ്ഥിതി ചെയ്യുന്നത്.

അതേസമയം സര്‍വകലാശാല തീരുമാനം പി യു കോളജ് വികസന സമിതികളിലും ബാധകമാക്കാന്‍ കഴിയുമെന്നതിനാല്‍ കാംപസില്‍ രാഷ്ട്രീയ അധികാര കൈകടത്തല്‍ ഒഴിവാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉഡുപ്പി ഗവ. പി യു കോളജിലെ ഹിജാബ് നിരോധ വിഷയത്തില്‍ ഉഡുപി മുന്‍ എംഎല്‍എ കെ രഘുപതി ഭട്ട് കൈക്കൊണ്ട സമീപനമാണ് ഈ നിരീക്ഷണത്തില്‍ പ്രധാനം. ബിജെപി നേതാവായ അദ്ദേഹം കോളജ് വികസന സമിതി പ്രസിഡന്റ് എന്ന നിലയില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ എതിര്‍ ശബ്ദങ്ങള്‍ അവഗണിച്ച് കഴിഞ്ഞ സര്‍കാര്‍ അംഗീകരിക്കുകയായിരുന്നുവെന്നാണ് റിപോര്‍ട്.

Keywords: Vice-Chancellor, Mangalore University, MLA, UT Khader, Mangalore News, National News, MLA will not be panel president in MU's CDC.
< !- START disable copy paste -->< !- START disable copy paste -->

Post a Comment