Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | കുടകില്‍ മെഡികല്‍ കോളജ് വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ആഭാസ പ്രകടനം നടത്തിയതായി പരാതി; ഓടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍

നാല് പേര്‍ക്കെതിരെ കേസ് Misbehave, Auto Rickshaw, Driver, Arrested

മംഗളൂറു: (www.kasargodvatha.com) മടിക്കേരിയില്‍ കുടക് ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സ് വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ആഭാസ പ്രകടനം നടത്തിയെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓടോറിക്ഷ ഡ്രൈവറായ കെ എന്‍ സിജില്‍(25) ആണ് അറസ്റ്റിലായത്.

പൊലീസ് പറഞ്ഞത്: ഞായറാഴ്ച മദ്യലഹരിയില്‍ നടത്തിയ മോശം പ്രവൃത്തിയില്‍ ക്ഷുഭിതരായ വിദ്യാര്‍ഥികള്‍ ഹോസ്റ്റലില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച സമരം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് സിജിലിനെ പിടികൂടുകയായിരുന്നു.

Mangalore, News, National, Top-Headlines, Crime, Misbehave; Auto Rickshaw driver arrested.

വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ചിലരുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റം ഉണ്ടാവുന്നതായി ഹോസ്റ്റല്‍ അന്തേവാസികള്‍ പരാതിപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സി മനു(27), എസ് പ്രശാന്ത്(27), കെ കിരണ്‍ (28) എന്നിവര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു.

Keywords: Mangalore, News, National, Top-Headlines, Crime, Misbehave; Auto Rickshaw driver arrested.

Post a Comment