Join Whatsapp Group. Join now!
Aster MIMS 25/06/2023

Football | 3 മത്സരത്തില്‍ നിന്ന് 8 ഗോളുകള്‍, 2 ഹാട്രികും; സംസ്ഥാന സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ചാംപ്യന്‍ഷിപില്‍ മൈതാനത്ത് അത്ഭുതം കാട്ടി മിറാന ഇഖ്ബാല്‍; മികച്ച പ്രകടനവുമായി കാസര്‍കോട് ടീമും

മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് Football, State sub-junior girls football championship,
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com) സംസ്ഥാന സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ചാംപ്യന്‍ഷിപില്‍ മൈതാനത്ത് അത്ഭുതം കാട്ടി കാസര്‍കോട് ജില്ലാ ടീം ക്യാപ്റ്റന്‍ മിറാന ഇഖ്ബാല്‍. കാലികറ്റ് യൂണിവേഴ്‌സിറ്റി മൈതാനത്ത് നടന്ന ചാംപ്യന്‍ഷിപില്‍ കാസര്‍കോട് ജില്ലാ ടീമും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ രണ്ട് മത്സരങ്ങളിലും തിളക്കമാര്‍ന്ന വിജയങ്ങള്‍ നേടിയ ടീം സെമി ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. മൂന്ന് മത്സരങ്ങളിലായി കാസര്‍കോട് ടീം അടിച്ച് കൂട്ടിയത് 11 ഗോളുകളാണ്. അതില്‍ എട്ട് ഗോളുകളും മിറാനയുടെ സംഭാവനയായിരുന്നു. ഇതില്‍ രണ്ട് ഹാട്രികും ഉണ്ടെന്ന പ്രത്യേകതയുമുണ്ട്.
    
Football, State sub-junior girls football championship, Mogral Puthur, Kerala News, Malayalam News, Kasaragod News, Sports, Football News, Mirana Iqbal performed amazingly in state sub-junior girls' championship.

ആദ്യ മത്സരത്തില്‍ തിരുവനന്തപുരത്തെ എതിരില്ലാത്ത നാല് ഗോളിനാണ് കാസര്‍കോട് തോല്‍പിച്ചത്. ഇതില്‍ ഹാട്രിക് ഗോളുകള്‍ നേടി മിറാന മികവ് കാട്ടി . രണ്ടാം മത്സരത്തില്‍ ആലപ്പുഴയെ 6-3ന് തോല്‍പിച്ചപ്പോള്‍ മിറാന നേടിയത് നാല് ഗോളുകളാണ്. സെമി ഫൈനലില്‍ 4-1നാണ് കോഴിക്കോടിനോട് തോറ്റ് കാസര്‍കോട് പുറത്തായത്. എന്നാല്‍ ടീമിനായി ആശ്വാസ ഗോള്‍ നേടാന്‍ മിറാനക്കായി.

മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗറിലെ മുഹമ്മദ് ഇഖ്ബാല്‍ - ഖദീജതുല്‍ ഖുബ്‌റ ദമ്പതികളുടെ മകളാണ് മിറാന. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഈ മിടുക്കി. വളരെ ചെറുപ്പത്തില്‍ തന്നെ വീടിനടുത്തുള്ള ബാചിലേഴ്സ് പുത്തൂരിന്റെ മൈതാനത്ത് ആണ്‍കുട്ടികള്‍ക്കൊപ്പം ഫുട്‌ബോള്‍ തട്ടിയാണ് താന്‍ വളര്‍ന്നതെന്ന് മിറാന കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇവിടെ നിന്നുള്ള അനുഭവങ്ങളാണ് സംസ്ഥാന തലത്തില്‍ തന്നെ മത്സരിക്കാന്‍ അവസരം ഉണ്ടാക്കിയതെന്നും മിറാന കൂട്ടിച്ചേര്‍ത്തു.
    
Mirana Iqbal, Football, State sub-junior girls football championship, Mogral Puthur, Kerala News, Malayalam News, Kasaragod News, Sports, Football News, Mirana Iqbal performed amazingly in state sub-junior girls' championship.

ഫുട്‌ബോള്‍ രംഗത്ത് ഏറെ മികവ് കാട്ടാറുള്ള മൊഗ്രാല്‍ പുത്തൂരിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ ജില്ലാ സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ ടീമില്‍ ഇടംനേടുന്നതും ക്യാപ്റ്റന്‍ സ്ഥാനം അലങ്കരിക്കുന്നതും. ഇനിയും കാല്‍പന്ത് രംഗത്ത് ഉയരങ്ങള്‍ കീഴടക്കാനുള്ള ഈ യാത്രയിലാണ് മിറാനയെന്ന ഈ അതുല്യ പ്രതിഭ. സുമേഷാണ് കാസര്‍കോട് ജില്ലാ ടീമിന്റെ കോച്. ജീന അസിസ്റ്റന്റും ഷീബ മാനജരുമാണ്. രിഫ കട്ടക്കാല്‍ ഫിസിയോയും സിദ്ദീഖ് ചക്കര ടെക്‌നികല്‍ കോര്‍ഡിനേറ്ററുമായും പ്രവര്‍ത്തിച്ചു.

Keywords: Mirana Iqbal, Football, State sub-junior girls football championship, Mogral Puthur, Kerala News, Malayalam News, Kasaragod News, Sports, Football News, Mirana Iqbal performed amazingly in state sub-junior girls' championship.
< !- START disable copy paste -->

Post a Comment