Join Whatsapp Group. Join now!
Aster MIMS 25/06/2023

Reception | ഫുട്‌ബോളില്‍ വിസ്മയം തീര്‍ത്ത മിറാനയ്ക്ക് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം

അശ്റഫ് കര്‍ള മെമന്റോ സമ്മാനിച്ചു Football, State sub-junior girls football championship, Mogral Puthur, കാസറഗോഡ് വാര്‍ത്തകള്‍
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com) പെണ്‍കുട്ടികളുടെ സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബോള്‍ ചാംപ്യന്‍ഷിപില്‍ വിസ്മയം തീര്‍ത്ത കാസര്‍കോട് ജില്ലാ ടീം ക്യാപ്റ്റന്‍ മിറാനയ്ക്ക് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം. വോയ്സ് ഓഫ് ആസാദിന്റെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍ പുത്തൂരില്‍ സംഘടിപ്പിച്ച സ്വീകരണ ചടങ്ങില്‍ മിറാനയ്ക്ക് കാസര്‍കോട് ബ്ലോക് പഞ്ചായത് സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ അശ്റഫ് കര്‍ള മെമന്റോ സമ്മാനിച്ചു.
     
Football, State sub-junior girls football championship, Mogral Puthur, Kerala News, Kasaragod News, Sports News, Mirana gets warm welcome in her hometown.

കാലികറ്റ് യൂണിവേഴ്സിറ്റി മൈതാനത്ത് നടന്ന ചാംപ്യന്‍ഷിപില്‍ കാസര്‍കോട് മൂന്നാം സ്ഥാനമാണ് നേടിയത്. ആദ്യ രണ്ട് മത്സരങ്ങളിലും തിളക്കമാര്‍ന്ന വിജയങ്ങള്‍ നേടിയ ടീം സെമി ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു. മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ മലപ്പുറത്തെ 3 - 1 ന് കാസര്‍കോട് തോല്‍പിച്ചു. നാല് മത്സരങ്ങളില്‍ നിന്നായി എട്ട് ഗോളുകളാണ് മിറാന നേടിയത്. ഇതില്‍ രണ്ട് ഹാട്രികും ഉണ്ടെന്ന പ്രത്യേകതയുമുണ്ട്.

മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗറിലെ മുഹമ്മദ് ഇഖ്ബാല്‍ - ഖദീജതുല്‍ ഖുബ്റ ദമ്പതികളുടെ മകളാണ് മിറാന. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. സ്വീകരണ ചടങ്ങില്‍ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാര്‍ മുഖ്യാതിഥിയായിരുന്നു. അലി പാദാര്‍, ഫസല്‍ കൊല്‍ക്കത്ത തുടങ്ങിയവര്‍ സംബന്ധിച്ചു.

സംസ്ഥാന ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ മിറാനയ്ക്ക് മികച്ച അവസരമാണിത്. തിരഞ്ഞെടുക്കപ്പെട്ടാൽ ഈ മാസം അവസാനം പശ്ചിമ ബംഗാളിൽ നടക്കുന്ന അഖിലേൻഡ്യ ടൂർണമെന്റിൽ കേരള സബ് ജൂനിയർ ടീമിനായി പന്തുതട്ടാൻ മിറാനയുമുണ്ടാകും. ഈ അവസരത്തിനായി വലിയ പ്രതീക്ഷയോടെയാണ് കുടുംബക്കാരും നാട്ടുകാരും കാത്തിരിക്കുന്നത്.
     
Football, State sub-junior girls football championship, Mogral Puthur, Kerala News, Kasaragod News, Sports News, Mirana gets warm welcome in her hometown.

Keywords: Football, State sub-junior girls football championship, Mogral Puthur, Kerala News, Kasaragod News, Sports News, Mirana gets warm welcome in her hometown.
< !- START disable copy paste -->

Post a Comment