ജൈവ പരിസ്ഥിതിയും ജീവജാലങ്ങളുടെ നിലനിൽപ്പും അനിവാര്യമാണെന്ന് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത കർണാടക മലിനീകരണ നിയന്ത്രണ ബോർഡ് റീജണൽ ഓഫീസർ ഡോ. രവി ഡി എസ് പറഞ്ഞു. 'മരങ്ങൾ നമുക്ക് ശ്വസിക്കാനുള്ള ഓക്സിജൻ നൽകുന്നു. എന്നാൽ നമ്മൾ പ്രകൃതിയോട് നിരന്തരം ക്രൂരതകൾ ചെയ്യുന്നു, അത് തടയേണ്ടത് അനിവാര്യമാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് നമ്മൾ പരിസ്ഥിതിയെ അറിയാതെ നശിപ്പിക്കുകയാണെന്ന് ദക്ഷിണ കന്നഡ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. നവിൻ ചന്ദ്ര കുലാൽ പറഞ്ഞു. മരങ്ങൾ അപ്രത്യക്ഷമാകുന്നു. പരിസ്ഥിതി അസന്തുലിതാവസ്ഥയ്ക്ക് കാരണം നമ്മളാണ്. മംഗ്ളുറു ഇൻസ്റ്റിറ്റ്യൂട് ഓഫ് ഓങ്കോളജിയുടെ പരിസ്ഥിതിയോടുള്ള കരുതൽ പ്രശംസനീയമാണ്. സർകാരും വകുപ്പുകളും പരസ്പര പൂരകമായ നിരവധി പരിപാടികൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരങ്ങൾ വളരുന്തോറും മരങ്ങൾ അപ്രത്യക്ഷമാകുകയാണെന്ന് എംഐഒയുടെ പ്രിസൈഡിംഗ് ഓഫീസറും സീനിയർ സർജികൽ ഓങ്കോളജിസ്റ്റുമായ ഡോ. രോഹൻ ചന്ദ്ര ഘട്ടി പറഞ്ഞു. ഓരോരുത്തർക്കും മരം നട്ടുപിടിപ്പിക്കാൻ സ്വന്തമായി സ്ഥലം ഇല്ലെങ്കിൽ, കുറഞ്ഞത് നട്ടുപിടിപ്പിച്ച മരങ്ങളെ സംരക്ഷിക്കുകയോ അല്ലെങ്കിൽ അവയെ നശിപ്പിക്കാതെ വെറുതെ വിടുകയോ ചെയ്യുക. മരങ്ങൾ ദൈവത്തിന്റെ രൂപത്തിൽ നമ്മുടെ കൺമുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹരിത ആരോഗ്യം അക്ഷരാർഥത്തിൽ സത്യമാണെന്ന് നടൻ ദീപക് റായ് പനാജെ പറഞ്ഞു. വൃക്ഷത്തൈ നടീൽ യജ്ഞം തുടരുകയാണ്. ഈ പരിപാടിയുടെ സമാപനം മാത്രമാണിത്. എംഐഒ അവരുടെ ജോലികൾക്കിടയിലും പ്രകൃതിയെ സ്നേഹിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുന്നു. എംഐഒയുടെ ഭാഗമാകുന്നതിൽ അഭിമാനമുണ്ട്. എനിക്ക് ഈ അവസരം തന്ന എംഐഒ ഡയറക്ടർ ഡോ. സുരേഷ് റാവുവിനോട് താൻ കടപ്പെട്ടിരിക്കുന്നുവെന്നും താരം പറഞ്ഞു.
ചടങ്ങിൽ പരിസ്ഥിതി അവബോധം വളർത്തുന്നതിനായി അതിഥികൾ പ്രതീകാത്മകമായി മരങ്ങൾ നനച്ചു. എംഐഒ ചീഫ് ഓപറേറ്റിംഗ് ഓഫീസർ ഡോ. ലാൽ മഠത്തിൽ സ്വാഗതം പറഞ്ഞു. ഓപറേഷൻ മാനജർ രാഘവേന്ദ്ര സിംഗ് നന്ദി പറഞ്ഞു. രാജേഷ് ഷെട്ടി പ്രോഗ്രാം കോർഡിനേറ്റർ ആയിരുന്നു.
Keywords: News, National, Mangalore, Karnataka, Hospital, Environment, MIO-Sahasra Vrakshabhiyana 2023 closing ceremony held.
< !- START disable copy paste -->