Join Whatsapp Group. Join now!
Aster MIMS 25/06/2023

Independence Day | സ്വാതന്ത്ര്യ ദിനാഘോഷം: കാസര്‍കോട് മുനിസിപല്‍ സ്റ്റേഡിയത്തില്‍ മന്ത്രി എം ബി രാജേഷ് ദേശീയ പതാക ഉയര്‍ത്തി സല്യൂട് സ്വീകരിച്ചു

വർണാഭവമായി പരേഡ് Independence Day, Minister MB Rajesh, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) രാജ്യത്തിന്റെ 76ാമത് സ്വാതന്ത്ര്യ ദിനത്തില്‍ വിദ്യാനഗർ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് തദ്ദേശ സ്വയംഭരണ എക്‌സൈസ് മന്ത്രി എം ബി രാജേഷ് ദേശീയ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ എകെഎം അശ്റഫ്, എൻ എ നെല്ലിക്കുന്ന്, അഡ്വ. സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എം രാജഗോപാലൻ, സ്വാതന്ത്ര്യ സമര സേനാനി ക്യാപ്റ്റൻ, കെ എം കുഞ്ഞിക്കണ്ണൻ നമ്പ്യാർ എന്നിവർ പരേഡ് വീക്ഷിക്കാൻ പ്രത്യക ക്ഷണിതാക്കളായി എത്തി

News, Kasaragod, Kerala, Independence Day, Minister MB Rajesh, Minister MB Rajesh hoisted national flag at Kasaragod Municipal Stadium.

ജില്ലാ കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേന പരേഡിനെ സല്യൂട്ട് ചെയ്തു. ജില്ലാ ആംഡ് റിസര്‍വ് പോലീസ്, ലോക്കല്‍ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, സ്റ്റുഡന്റ് പോലീസ് നാല് പ്ലാറ്റിയൂണുകള്‍, കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പടന്നക്കാട്, ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ നിന്നുള്ള എന്‍.സി.സി, നീലേശ്വരം രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.സി.സി നേവല്‍ വിങ്, ചെമ്മനാട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എയര്‍ വിങ്, ദഖീറത് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കൗട്ട് ആന്റ് ഗൈഡ്, ജവഹര്‍ നവോദയ വിദ്യാലയം പെരിയ, ഇരിയണ്ണി സ്ക്കൂൾ ജയ് മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഉളിയത്തടുക്ക എന്നിവയുടെ ബാന്‍ഡ് സെറ്റ് ജില്ലാ യുവജനക്ഷേമ ബോഡ് കാസര്‍കോടിന്റെ ടീം കേരള എന്നിവ പരേഡിന്റെ ഭാഗമായി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന ടീച്ചർ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ, അസിസ്റ്റൻറ് കലക്ടർ ദിലീപ് കെ കൈനിക്കര, എ ഡി എം കെ നവീൻ ബാബു, ആർ ഡി ഒ അതുൽ സ്വാമിനാഥ്, ഡെപ്യൂട്ടി കലക്ടർമാർ, എഎസ് പി ശ്യാംകുമാർ, ഡി വൈ എസ് പി മാർ, പോലീസ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, ജീവനക്കാർ, പൊതുജനങ്ങൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പരേഡ് വീക്ഷിക്കാനെത്തിയിരുന്നു. ജില്ലാ കളക്ടറുടെ മാതാപിതാക്കളും ഭാര്യയും പരേഡ് വീക്ഷിച്ചു.

News, Kasaragod, Kerala, Independence Day, Minister MB Rajesh, Minister MB Rajesh hoisted national flag at Kasaragod Municipal Stadium.

പരേഡിന് ശേഷം കലാപരിപാടികള്‍ നടന്നു. മ്യൂസിഷന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ അവതരിപ്പിച്ച ദേശഭക്തി ഗാനം, കേരള പോലീസ് (ടീം 1) ന്റെ ദേശഭക്തി ഗാനം, നവോദയ നഗര്‍ സേവ് ക്ലബ്ബിന്റെ കൈകൊട്ടിക്കളി, പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിന്റെ ദേശഭക്തി ഗാനം, കുമ്പള ലിറ്റില്‍ ലില്ലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സംഘ ന്യത്തം, കേരള പോലീസ് (ടീം 1)ന്റെ ദേശഭക്തി ഗാനം, പരവനടുക്കം ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ നാടന്‍ പാട്ട്, കുമ്പള ലിറ്റില്‍ ലില്ലി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ സമൂഹ ഗാനം, പരവനടുക്കം ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ദേശഭക്തി ഗാനം എന്നിവ പരിപാടിയുടെ ഭാഗമായി.

രാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കണമെന്ന് മന്ത്രി എം ബി രാജേഷ്

മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ ഇന്ത്യയെ സംരക്ഷിക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കാസര്‍കോട് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിന പരേഡില്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. അറുന്നൂറോളം നാട്ടു രാജ്യങ്ങളായി ചിതറിക്കിടന്ന ഒരു ഭൂപ്രദേശത്തെയും അനേകം ജാതികളും മതങ്ങളിലുമായി വിഭജിച്ചു നിന്ന ജന വിഭാഗങ്ങളെയും കോര്‍ത്തിണക്കി വിവിധങ്ങളായ പൂക്കള്‍ ചേര്‍ത്ത് കോര്‍ത്തൊരു മാല പോലെ ഇന്ത്യയെന്ന ആധുനിക രാഷ്ട്രത്തെ നിര്‍മ്മിച്ചത് ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്നിട്ടുള്ള സ്വാതന്ത്ര്യ സമരമാണെന്ന് മന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യത്തിന്റെ ആധാരശിലകള്‍ മതനിരപേക്ഷതയും ജനാധിപത്യവും ഫെഡറല്‍ ഘടനയുമാണ്. അതിന്റെ ഉറച്ച അടിത്തറയിലാണ് ഇന്ത്യ 76 വര്‍ഷവും അതിജീവിച്ചത്. നമുക്കൊപ്പം സ്വാതന്ത്യം നേടിയ ചില രാജ്യങ്ങള്‍ മതനിരപേക്ഷയും ജനാധിപത്യവും കൈയ്യൊഴിഞ്ഞ ചില രാജ്യങ്ങള്‍ ഒന്നിച്ചു നില്‍ക്കാനാകാതെ ഭിന്നിച്ചുപോയതും കണ്ടതാണ്. ഈ സ്വാതന്ത്ര്യ ദിനത്തില്‍ മതനിരപേക്ഷ ജനാധിപത്യ ഫെഡറല്‍ ഇന്ത്യയെ സംരക്ഷിക്കും എന്ന് ആവര്‍ത്തിച്ച് പ്രതിജ്ഞയെടുക്കണം.

സ്വാതന്ത്ര്യദിന സന്ദേശ വേളയില്‍ മന്ത്രി എം ബി രാജേഷ് കയ്യൂർ സമരസേനാനികൾ, കെ.കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂർ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തവരടക്കം രാജ്യത്തിന്റെ സ്വതന്ത്ര്യ സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ചു. ഭരണഘടന മുന്നോട്ട് വെക്കുന്ന നീതി, സമത്വം, സാഹോദര്യവും സ്വാതന്ത്യ സമരത്തില്‍ നിന്നും നമുക്ക് ലഭിച്ചതാണ്. അത് സംരക്ഷിക്കാന്‍ നമുക്ക് സാധിക്കണം. നാം കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങള്‍ക്ക് നേരെ വെല്ലുവിളികള്‍ ഉയര്‍ന്നു വരുന്നത് ജാഗ്രതയോടെ നമുക്ക് ചെറുക്കാന്‍ കഴിയണം.

രാജ്യത്തിന്റെ വൈവിധ്യത്തെ ചേര്‍ത്ത് പിടിക്കേണ്ടത് പൗരന്‍മാരുടെ കടമയാണ്. നാനാത്വത്തെ അംഗീകരിക്കുമ്പോഴാണ് ഒരുമയോടെ മുന്നോട്ട് പോകാന്‍ കഴിയുക എന്നതാണ് ദേശീയ പ്രസ്ഥാനവും സ്വാതന്ത്ര്യ സമരവും നമ്മെ പഠിപ്പിക്കുന്നത്. അടിസ്ഥാന ആശയങ്ങളെയും മൂല്യങ്ങളെയും സംരക്ഷിക്കുന്നതാണ് ഇന്നത്തെ രാജ്യസ്‌നേഹപരമായ കടമ എന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ നേട്ടങ്ങള്‍ പൂര്‍ണ്ണമായും എത്താത്ത പ്രദേശങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. അവര്‍ക്കു കൂടി സ്വാതന്ത്ര്യം ലഭിക്കുമ്പോഴാണ് സ്വാതന്ത്ര്യം അര്‍ത്ഥ പൂര്‍ണ്ണമാവുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരുന്ന ടി.എസ് തിരുമുമ്പിന്റെ പ്രശസ്തമായ കവിതയിലെ തല നരക്കുവതല്ലെന്റെ വൃദ്ധത്വം; തല നരക്കാത്തതല്ലെന്‍ യുവത്വവും; കൊടിയ ദുഷ്പ്രഭുത്വത്തിന്‍ തിരുമുമ്പില്‍ തല കുനിക്കാത്ത ശീലമെന്‍ യൗവ്വനം എന്ന വരികള്‍ ചൊല്ലി.

Keywords: News, Kasaragod, Kerala, Independence Day, Minister MB Rajesh, Minister MB Rajesh hoisted national flag at Kasaragod Municipal Stadium.
< !- START disable copy paste -->

Post a Comment