മുന്‍ പ്രവാസിയും വ്യാപാരിയുമായ പൊയിനാച്ചി അടുക്കത്തുവയലിലെ എം രാധാകൃഷ്ണന്റെ ഭാര്യയാണ് ദീപ. ഭര്‍ത്താവിന്റെ പ്രോത്സാഹനം കൂടി ഉണ്ടായതോടെയാണ് സഹോദരനായ നിഷാന്തിന്റെ ഉടമസ്ഥതയിലുള്ള ബസിന്റെ ഡ്രൈവറായത്. നിഷാന്തിന്റെ സുഹൃത്തും പൊയിനാച്ചിയിലെ ടൂറിസ്റ്റ് ബസ് ഡ്രൈവറുമായ ഷാജിയുടെ പ്രചോദനവും ബസിന്റെ വളയം പിടിക്കാന്‍ ദീപയ്ക്ക് കരുത്തേകി.
നാല് സര്‍വീസാണ് ശ്രീകൃഷ്ണ ബസിനുള്ളത്. രാവിലെ ഏഴ് മണിക്ക് പൊയിനാച്ചിയില്‍ നിന്നാണ് ആദ്യ ട്രിപ് കാഞ്ഞങ്ങാട്ടേക്ക് നടത്തുന്നത്. തിരിച്ച് ബന്തടുക്കയിലേക്കും അതിന് ശേഷം പൊയിനാച്ചി വഴി കാഞ്ഞങ്ങാട്ടേക്കും വീണ്ടും ബന്തടുക്കയിലേക്കും ബസ് ഓടിക്കും. വൈകീട്ടത്തെ സര്‍വീസ് കാഞ്ഞങ്ങാട് നിന്ന് പൊയിനാച്ചി വരെയുമാണ്. കുന്നും കൊടും വളവും വലിയ ഇറക്കവും കയറ്റവുമുള്ള ഹൈറേന്‍ജ് മേഖലയായ പൊയിനാച്ചിയിലേക്ക് വര്‍ഷങ്ങളുടെ സര്‍വീസ് ഉള്ളവര്‍ പോലും ബസ് ഓടിക്കാന്‍ പ്രയാസപ്പെടാറുണ്ട്. സ്വന്തം നാടായത് കൊണ്ട് ദീപയ്ക്ക് വഴികളെല്ലാം സുപരിചിതമാണ്. അതുകൊണ്ട് തന്നെ ബസ് ഓടിക്കുന്നതിന് യാതൊരു പ്രയാസവും ഉണ്ടാകാറില്ല.
യാത്രക്കാരെല്ലാം വലിയ ബഹുമാനത്തോടെയാണ് പെരുമാറുന്നതെന്നും ദീപ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സ്റ്റാന്‍ഡില്‍ എത്തി ബസില്‍ തന്നെ ഇരുന്നാല്‍ മറ്റ് ജീവനക്കാരും ഡ്രൈവര്‍മാരും ചായ കഴിക്കാനും മറ്റും വിളിച്ച് ഒപ്പം കൂട്ടാറുണ്ട്. അതുകൊണ്ട് തന്നെ എല്ലാവരുമായും ഇപ്പോള്‍ വലിയ ചങ്ങാത്തത്തിലാണെന്ന് ദീപ കൂട്ടിച്ചേര്‍ത്തു. ഈയിടെ ഒരു ദിവസം ഒരു വീട്ടമ്മ ബസില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിനിടെ ഒരു കുറിപ്പ് തനിക്ക് തന്നിരുന്നുവെന്നും ദീപ അഭിമാനത്തോടെ പറഞ്ഞു. നമ്മുടെ നാട്ടില്‍ നിന്നുള്ള പെണ്‍കുട്ടി ബസ് ഓടിക്കുന്നത് കണ്ടപ്പോള്‍ അഭിമാനം തോന്നി. ഇത് മറ്റ് പെണ്‍കുട്ടികള്‍ക്കെല്ലാം പ്രചോദനമാണ്. ദീപയ്ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് കുറിപ്പില്‍ എഴുതിയിരുന്നത്. ഡ്രൈവറുടെ സീറ്റിനടുത്ത് തന്നെയാണ് ഇവര്‍ ഇരുന്നിരുന്നത്. ബസ് ഓടിക്കുമ്പോള്‍ തന്റെ ശ്രദ്ധ പോകേണ്ടെന്ന് കരുതിയാവാം അവര്‍ ഇത്തരമൊരു കുറിപ്പ് എഴുതി തന്നതെന്നും ദീപ പറയുന്നു.
ലൈസന്‍സ് കിട്ടിയിരുന്നുവെങ്കിലും വീട്ടില്‍ നിന്നും പെട്രോള്‍ പമ്പിലേക്കും തൊട്ടടുത്തുള്ള പ്രദേശമായ ബട്ടത്തൂരിലേക്കും മറ്റും ഓടിച്ച് പരിചയം ഉണ്ടാക്കിയെടുത്ത ശേഷമാണ് ആദ്യമായി ബസ് ഓടിക്കാന്‍ തുടങ്ങിയതെന്ന് ദീപ പറഞ്ഞു. ഒരു മാസം മുമ്പ് പൊയിനാച്ചിയില്‍ നിന്നും കന്നിയാത്ര ആരംഭിച്ചപ്പോള്‍ ചെറിയൊരു ഭയം ഉണ്ടായിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്ന സഹോദരന്‍ നിഷാന്തും സുഹൃത്ത് ഷാജിയും നല്ല ധൈര്യം തന്നു. അന്ന് പൊയിനാച്ചിയില്‍ നിന്ന് കുണിയ വരെ മാത്രമാണ് ബസ് ഓടിച്ചത്. പിറ്റേന്ന് മുതലാണ് കാഞ്ഞങ്ങാട്ടേക്കും ബന്തടുക്കയിലേക്കും ബസ് ഓടിക്കാന്‍ തുടങ്ങിയത്.
ദേശീയ പാതയില്‍ ബസ് ഓടിക്കുന്നത് എളുപ്പമാണെങ്കിലും മലയോരത്തേക്കുള്ള ബസ് ഓട്ടം സാഹസികമാണ്. 70 കി മീ സ്പീഡില്‍ വരെ ബസ് ഓടിക്കാറുണ്ട്. സമീപ പ്രദേശത്തെ ചിലര്‍ അവരുടെ സ്റ്റോപില്‍ ഇറങ്ങാതെ പൊയിനാച്ചിയില്‍ ഇറങ്ങി അഭിനന്ദനം അറിയിച്ചതായും ദീപ പറഞ്ഞു. ബസ് ഡ്രൈവര്‍മാരുടെ സംഘടനയായ എ കെ ഡി സി, ജനശ്രീ മിഷന്‍, യൂത് കോണ്‍ഗ്രസ് ചെമനാട് മണ്ഡലത്തെ കമിറ്റി എന്നിവരൊക്കെ, ബസ് ഡ്രൈവറായതിന് പിന്നാലെ ദീപയ്ക്ക് ആദരം നല്‍കിയിരുന്നു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ - കാസര്‍കോട് റൂടിലോടുന്ന വൈശാലി ബസിലും ഡ്രൈവറുടെ ഒഴിവില്‍ പോയിരുന്നതായി ദീപ പറഞ്ഞു. എത്രവലിയ കാര്യങ്ങളായാലും അത് ചെയ്യാന്‍ സ്ത്രീകള്‍ മുന്നോട്ട് വരണമെന്നും തന്റേതടവും ധൈര്യവും കാണിച്ച് പെണ്‍കുട്ടികള്‍ മുന്നോട്ട് വന്നാല്‍ അവര്‍ നേരിടുന്ന എല്ലാ പ്രശ്ങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമെന്നുമാണ് ദീപ വ്യക്തമാക്കുന്നത്.
കൊളത്തൂര്‍ മടന്തക്കോട്ടെ കെ കൃഷ്ണന്‍ നായര്‍ - നാരന്തട്ട വത്സല ദമ്പതികളുടെ മകളാണ് ദീപ. ചട്ടഞ്ചാലില്‍ പ്ലസ്വണ്‍ കൊമേഴ്‌സിന് പഠിക്കുന്ന ദേവദര്‍ശ്, കോളിയടുക്കം അപ്‌സര പബ്ലിക് സ്‌കൂള്‍ എട്ടാം തരത്തിലെ ദില്‍കൃഷ്ണ, പൊയിനാച്ചി സരസ്വതി വിദ്യാലയം അഞ്ചാം തരത്തിലെ ദേവലക്ഷ്മി എന്നിവര്‍ മക്കളാണ്. വീട്ട് ജോലികളെല്ലാം ചെയ്ത ശേഷമാണ് താന്‍ ഡ്രൈവറായി ബസില്‍ ജോലിക്ക് പോകുന്നത്. ഭര്‍ത്താവും മക്കളും വീട്ടുകാരും നല്‍കുന്ന പിന്തുണയാണ് തന്റെ കരുത്തെന്നും ദീപ പറഞ്ഞു.
Keywords: Woman, Poinachi, Female Bus Driver, Malayalam News, Kerala News, Kasaragod News, Meet Deepa, Kasaragod's female bus driver.
< !- START disable copy paste -->