city-gold-ad-for-blogger

MB Rajesh | അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴില്‍ രഹിതരായ ചെത്തുതൊഴിലാളികള്‍ക്കും വില്‍പ്പന തൊഴിലാളികള്‍ക്കും ഓണത്തിന് ധനസഹായം നല്‍കുമെന്ന് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്തെ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴില്‍ രഹിതരായ ചെത്തുതൊഴിലാളികള്‍ക്കും വില്‍പ്പന തൊഴിലാളികള്‍ക്കും ഓണത്തിന് ധനസഹായം നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.


MB Rajesh | അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴില്‍ രഹിതരായ ചെത്തുതൊഴിലാളികള്‍ക്കും വില്‍പ്പന തൊഴിലാളികള്‍ക്കും ഓണത്തിന് ധനസഹായം നല്‍കുമെന്ന് മന്ത്രി എം ബി രാജേഷ്

അടഞ്ഞുകിടക്കുന്ന ഷാപ്പുകളിലെ തൊഴില്‍ രഹിതരായ 563 ചെത്തുതൊഴിലാളികള്‍ക്ക് 2500 രൂപയും, 331 വില്‍പ്പന തൊഴിലാളികള്‍ക്ക് 2000 രൂപയുമാണ് നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു. എക്‌സൈസും ബിവറേജസ് കോര്‍പറേഷനും സംയുക്തമായാണ് തുക നല്‍കുന്നത്. 

ധനസഹായത്തിന് അര്‍ഹരായ തൊഴിലാളികളുടെ ആധികാരികത കള്ളുചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പ് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Keywords:  Minister MB Rajesh to provide financial assistance to unemployed carvers and sales workers of closed toddy shops for Onam, Thiruvananthapuram, News, Welfare Board, Politics, Excise,  Minister MB Rajesh, Toddy Workers, Onam, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia