Join Whatsapp Group. Join now!
Aster MIMS 25/06/2023

Transfer | കൂനിന്മേൽ കുരുവായി കാസർകോട് നഗരസഭയിൽ വീണ്ടും കൂട്ട സ്ഥലംമാറ്റം; ഒറ്റയടിക്ക് 26 ജീവനക്കാർ മാറിപ്പോകും; പകരം നിയമനം 15 പേർക്ക് മാത്രം; പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയില്‍ ജനങ്ങൾ

സെക്രടറി തസ്തികയും ഒഴിഞ്ഞു കിടക്കുന്നു Kasaragod Municipality, Govt. Employees, Transfer, കാസറഗോഡ് വാർത്തകൾ, Malayalam News
കാസർകോട്: (www.kasargodvartha.com) കൂനിന്മേൽ കുരുവായി കാസർകോട് നഗരസഭയിൽ വീണ്ടും കൂട്ട സ്ഥലംമാറ്റം. സംസ്ഥാന പൊതു സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ ജില്ലാതല സ്ഥലംമാറ്റ ഉത്തരവും ഇറങ്ങിയതോടെ 26 ജീവനക്കാർ ഒറ്റയടിക്ക് മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറിപ്പോകും. എന്നാൽ ഇവർക്ക് പകരമായി നഗരസഭയിലേക്ക് ഉത്തരവിലൂടെ വരുന്നത് 15 പേർ മാത്രമാണ്.

News, Kasaragod, Kerala, Kasaragod Municipality, Govt. Employees, Transfer, Mass transfer again in Kasaragod Municipality.

നേരത്തെ 19 ജീവനക്കാരെ സംസ്ഥാന പൊതു സ്ഥലംമാറ്റത്തിലൂടെ കാസർകോട് നഗരസഭയിൽ നിന്നും സ്ഥലം മാറ്റിയിരുന്നു. പകരം നിയമിച്ചവരിൽ രണ്ട് അസിസ്റ്റന്റ് എൻജിനീയർമാർ ഇതുവരെ കാസർകോട് നഗരസഭയിൽ ചുമതല ഏറ്റെടുത്തിട്ടില്ല. അതിൽ സ്ഥലംമാറി വന്ന ഓവർസിയർക്ക് അസിസ്റ്റന്റ് എൻജിനീയറുടെ ചുമതല നൽകിയിരിക്കുകയാണ്.

നിലവിൽ നഗരസഭയിൽ സെക്രടറി, പി എ ടു സെക്രടറി തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. കൂടാതെ ആറ് സീനിയർ ക്ലർകുമാരുടെ ഒഴിവും നികത്തിയിട്ടില്ല. നിലവിൽ മുനിസിപൽ എൻജിനീയർക്കാണ് സെക്രടറിയുടെ ചുമതല. സ്ഥലംമാറ്റ ലിസ്റ്റിൽ ഉൾപെട്ട റവന്യൂ ഇൻസ്പെക്ടർക്ക് പകരവും ആളെ നിയമിച്ചിട്ടില്ല.

ജില്ലാതല ലിസ്റ്റിൽ സ്ഥലംമാറ്റം ലഭിച്ച 11 എൽ ഡി ക്ലർകുമാർക്ക് പകരം ഏഴ് പേരെയും, ഏഴ് ഓഫീസ് അറ്റൻഡന്റുമാർക്ക് പകരം മൂന്ന് പേരെയും, മൂന്ന് ടൈപിസ്റ്റിന് പകരം രണ്ട് പേരെയും, രണ്ട് ഭാഷാ ന്യൂനപക്ഷ വിഭാഗം ജീവനക്കാർക്ക് പകരം ഒരാളെയുമാണ് നിയമിച്ചത്. സ്ഥലംമാറ്റിയ ഹെൽത് ഇൻസ്പെക്ടർ ഗ്രേഡ് 2 വിന് പകരവും ചെയിൻമാന് പകരവും ആളെ നിയമിച്ചിട്ടില്ല.
          
News, Kasaragod, Kerala, Kasaragod Municipality, Govt. Employees, Transfer, Mass transfer again in Kasaragod Municipality.

നിലവിൽ തന്നെ ജീവനക്കാരുടെ ക്ഷാമം മൂലം ഓഫീസ് പ്രവർത്തനം താളം തെറ്റിയിരിക്കുകയാണ്. അതിലേക്കാണ് ഇരുട്ടടി എന്നോണം 26 ജീവനക്കാരെ കൂടി സ്ഥലംമാറ്റുന്നത്. ഇതോടെ കെട്ടിട അപേക്ഷകളും മറ്റും കെട്ടിക്കിടക്കേണ്ട അവസ്ഥ വരുമെന്നും വേഗത്തിൽ സേവനങ്ങൾ ലഭിക്കില്ലെന്നുമുള്ള ആശങ്കയിലാണ് ജനങ്ങൾ. നഗരസഭയുടെ വികസന പ്രവർത്തനങ്ങളെയും ബാധിക്കും. നേരത്തെ കാസർകോട്ട് സന്ദർശനത്തിനെത്തിയ തദ്ദേശ സ്വയംഭരണ മന്ത്രി എംബി രാജേഷിനോട് ഇക്കാര്യം മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ വിഷയത്തിൽ ഇടപെടുമെന്ന് അറിയിച്ചിരുന്നു. എന്നാൽ തുടർ നടപടികൾ ഉണ്ടായിട്ടില്ല.

Keywords: News, Kasaragod, Kerala, Kasaragod Municipality, Govt. Employees, Transfer, Mass transfer again in Kasaragod Municipality.
< !- START disable copy paste -->

Post a Comment