കാസർകോട്: (www.kasargodvartha.com) മുൻസിപൽ കൗൺസിൽ വോടെടുപ്പിനിടെ കുഴഞ്ഞുവീണ് മരിച്ച സുഹൃത്തിന്റെ വീടിന്റെ ഗൃഹപ്രവേശനത്തിന് സൽകാരം ഒഴിവാക്കി പകരം രക്തദാനം നൽകി ബന്ധുക്കളും സ്നേഹിതരും നടത്തിയത് മാതൃകാപരമായ പ്രവർത്തനം. അഫ്‌സൽ ഖാൻ ബ്ലഡ് ഡൊണേഷൻ ഫൗൻഡേഷനും തെരുവത്ത് സ്പോർട്ടിങ് ക്ലബും ചേർന്നാണ് ഞായറാഴ്ച രക്തദാന ചടങ്ങ് സംഘടിപ്പിച്ചത്.
10 സ്ത്രീകളും 77 പുരുഷന്മാരും അടക്കം 87 പേരാണ് രക്തദാനം നൽകാനായി തെരുവത്ത് ഉബൈദ് ലൈബ്രറി ഹോളിൽ സംഘടിപ്പിച്ച കാംപിൽ രജിസ്റ്റർ ചെയ്തത്. 87 ൽ 61 പേർക്ക് പരിശോധനയിൽ രക്തം നൽകാൻ അനുമതി ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ 61 യൂണിറ്റ് രക്തം നൽകിയാണ് ഇവർ മടങ്ങിയത്. 10 സ്ത്രീകളിൽ രണ്ട് പേരും രക്തം നൽകി.
വരും വർഷങ്ങളിലും അഫ്സൽ ഖാന്റെ പേരിൽ രക്തദാനം നടത്തുമെന്ന് ഫൗൻഡേഷൻ ഭാരവാഹികളും സ്പോർട്ടിങ് ക്ലബ് പ്രവർത്തകരും വ്യക്തമാക്കി. കെ എച് അശ്‌റഫ്, ശംസീർ, യു കെ ബശീർ, തൊട്ടാൻ അബ്ദുർ റഹ്‌മാൻ, ശംസുദ്ദീൻ, സിയാദ്, അശ്‌റഫ്, വാർഡ് കൗൺസിലർ ആഫില ബശീർ തുടങ്ങിയവർ രക്തദാനത്തിന് നേതൃത്വം നൽകി.
Keywords: Blood Donation, House Warming, Thalanagara, Sporting Theruvath, News, Malayalam-News, Top-Headlines, Kasargod, Kasaragod-News.