മംഗളൂറു: (www.kasargodvartha.com) നഗരത്തില്‍ ബികര്‍ണകട്ടയില്‍ പാതയിലെ കുഴിയില്‍ വീണ് നിയന്ത്രണംവിട്ട ബൈക് മാരുതി വാനില്‍ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. കൊടിക്കല്‍ സ്വദേശി എ എന്‍ അക്ഷിതാണ് (19) മരിച്ചത്. സുഹൃത്ത് ആര്യനെ കുലശേഖറിലെ വീട്ടില്‍ വിട്ട ശേഷം തിരിച്ചു വരുന്നതിനിടെയാണ് അപകടം.
ജയശ്രീ ഗേറ്റിനടുത്ത് എത്തിയപ്പോള്‍ വെള്ളം നിറഞ്ഞ കുഴിയില്‍ വീണ ബൈക് ബിക്കര്‍ണകട്ട നഴ്‌സറിക്ക് മുന്നില്‍ നിര്‍ത്തിയിട്ട വാനില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ യുവാവിന് ഗുരുതരമായി പരുക്കേറ്റു. വിവരം അറിഞ്ഞ സുഹൃത്ത് മറ്റൊരു ബൈകില്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മംഗളൂറു ഈസ്റ്റ് ട്രാഫിക് പൊലീസ് കേസെടുത്തു.
കഴിഞ്ഞ വാരം പണമ്പൂരില്‍ ദേശീയ പാത 66ലെ കുഴിയില്‍ വീണതിനെത്തുടര്‍ന്ന് ബൈക് യാത്രക്കാരന്‍ തൊകുര്‍ കെഞ്ചാറിലെ ടിറ്റുസ് ഫെര്‍റോ (69) മരണപ്പെട്ടിരുന്നു.
Keywords: News, National, Accident, Death, Mangalore, Case, Police, Mangalore: Young man died road accident.