Join Whatsapp Group. Join now!
Aster MIMS 25/06/2023

Court Verdict | കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ തടവ് ശിക്ഷ; 12 കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ വിവിധ വകുപ്പുകളില്‍ 41 കാരന് 97 വര്‍ഷം തടവും 8.30 ലക്ഷം രൂപ പിഴയും ശിക്ഷ

പിഴയടച്ചില്ലെങ്കില്‍ എട്ടരവര്‍ഷവും അധികതടവും അനുഭവിക്കണം Court Verdict, Crime, കാസറഗോഡ് വാര്‍ത്തകള്‍, POCSO case, Malayalam News
കാസര്‍കോട്: (www.kasargodvartha.com) 12 കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിനെ 97 വര്‍ഷം തടവിനും 8.30 ലക്ഷം രൂപ പിഴ അടക്കാനും കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ശിക്ഷിച്ചു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് ബശീറിനെ (41) യാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് എ മനോജ് ശിക്ഷിച്ചത്. കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ തടവ് ശിക്ഷയാണിത്. കേരളത്തില്‍ ഇത് രണ്ടാമത്തെ വലിയ ശിക്ഷയാണ്. പത്തനംതിട്ടയില്‍ പോക്‌സോ കേസില്‍ പ്രതിയെ 104 വര്‍ഷം തടവിന് ശിക്ഷിച്ചതാണ് ഏറ്റവും കൂടിയ ശിക്ഷ.
             
Court Verdict, Crime, POCSO Case, Malayalam News, Kerala News, Crime News, Crime, Assault, Man sentenced to 97 years imprisonment in POCSO case.

ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെ മുഹമ്മദ് ബശീര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് കേസ്. പെണ്‍കുട്ടി കോടതിയില്‍ മൊഴി മാറ്റിയിട്ടും തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ശിക്ഷിക്കുകയായിരുന്നു. 2019 ല്‍ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞിറങ്ങിയ ഉടനെ പെണ്‍കുട്ടി കാസര്‍കോട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ എത്തി വിവരങ്ങള്‍ സബ് ജഡ്ജിനോട് വിവരിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി പെണ്‍കുട്ടിയെ മഹിളാ മന്ദിരത്തില്‍ പാര്‍പിക്കുകയും പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുക്കുകയും ചെയ്തു.
       
Court Verdict, Crime, POCSO Case, Malayalam News, Kerala News, Crime News, Crime, Assault, Man sentenced to 97 years imprisonment in POCSO case.

പിതാവ് ഉപേക്ഷിച്ച് പോയ പെണ്‍കുട്ടിയെ പഠിക്കാനും സഹായിക്കാനും എന്ന വ്യാജേനയാണ് ബശീര്‍ കുടുംബവുമായി ബന്ധം സ്ഥാപിച്ചത്. വിദേശത്തായിരുന്ന ഇയാള്‍ നാട്ടിലെത്തിയ സമയങ്ങളിലെല്ലാം കുട്ടിയെ ഉപദ്രവിച്ചുവെന്നാണ് പരാതി. 2008 മുതല്‍ 2017 വരെയുള്ള കാലയളവില്‍ വിവിധ ദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നത്.

മഞ്ചേശ്വരം പൊലീസ് എസ്ഐ ആയിരുന്ന സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ആദ്യാന്വേഷണം നടത്തിയത് ഇന്‍സ്‌പെക്ടര്‍മാരായ എ വി ദിനേശും പി രാജേഷുമാണ്. പിന്നീട് കേസില്‍ അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പിച്ചത് ഇപ്പോഴത്തെ കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ ആയ ഇ അനൂപ് കുമാറാണ്. അന്വേഷണ സമയത്ത് പൊലീസിന് മുന്നിലും കോടതിയിലും പീഡിപ്പിച്ചുവെന്ന വിവരങ്ങള്‍ പെണ്‍കുട്ടി തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ കോടതിയില്‍ കേസ് എത്തിയതോടെ പെണ്‍കുട്ടി മൊഴി മാറ്റിയെങ്കിലും തെളിവുകളുടെയും പരിശോധന റിപോര്‍ടുകളുടെയും മറ്റ് രേഖകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും ഇത്രയും വലിയ ശിക്ഷ വിധിക്കുകയും ചെയ്തത്. സമ്മര്‍ദത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് മൊഴിമാറ്റേണ്ടി വന്നതെന്നാണ് പറയുന്നത്.

377 വകുപ്പ് പ്രകാരം പ്രകൃതിവിരുദ്ധപീഡനത്തിന് എട്ട് വര്‍ഷം തടവും 50,000 രൂപ പിഴയും, 376 വകുപ്പ് പ്രകാരം ബലാത്സംഗത്തിന് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും, പോക്‌സോ ആക്ടിലെ അഞ്ച് (എല്‍, എം, എന്‍, പി) വകുപ്പ് പ്രകാരം 15 വര്‍ഷം വീതവും, പോക്‌സോ ആക്ട് ഒമ്പതില്‍ എന്‍, എം വകുപ്പുകള്‍ പ്രകാരം ആറ് വര്‍ഷം വീതവും പോക്‌സോ ആക്ടിലെ 12 വകുപ്പ് പ്രകാരം രണ്ട് വര്‍ഷം വീതവും തടവ് ശിക്ഷ അനുഭവിക്കണമെന്നുമാണ് കോടതി വിധി. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ എട്ടര വര്‍ഷം അധിക തടവ് അനുഭവിക്കേണ്ടി വരും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ (പോക്സോ) പ്രകാശ് അമ്മണ്ണായ ഹാജരായി.

Keywords: Court Verdict, Crime, POCSO Case, Malayalam News, Kerala News, Crime News, Crime, Assault, Man sentenced to 97 years imprisonment in POCSO case.
< !- START disable copy paste -->

Post a Comment