തിങ്കളാഴ്ച പുലർചെയാണ് തളങ്കര പള്ളിക്കാലിലെ അമലു സ്വാലിഹിയ്യ മസ്ജിദ് വളപ്പിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈകുകൾ കത്തി നശിച്ച നിലയിൽ കണ്ടെത്തിയത്. മസ്ജിദിന്റെ വാടക ക്വാർടേഴ്സിൽ താമസിക്കുന്ന മലപ്പുറം പുളിക്കൽ കൊടികുത്തിപ്പറമ്പ് സ്വദേശിയും ചെമ്മനാട് ജമാഅത് ഹയർ സെകൻഡറി സ്‌കൂളിലെ അധ്യാപകനുമായ യു നജ്‌മുദ്ദീന്റെ കെ എൽ 60 എഫ് 1887 നമ്പർ പൾസർ ബൈകും മേൽപറമ്പ് ഗവ. ഹയർ സെകൻഡറി സ്‌കൂളിലെ അധ്യാപകനായ മലപ്പുറം വലിയോറ ആശാരിപ്പടിയിലെ മുഹമ്മദ് സാജിദ് കല്ലന്റെ കെ എൽ 10 ഡബ്ള്യു 6612 ഹീറോ ഹോൻഡ ബൈകുമാണ് കത്തിനശിച്ചത്.
ഓണാവധിക്ക് അധ്യാപകർ നാട്ടിൽ പോയ സമയത്താണ് സംഭവം നടന്നത്. തിങ്കളാഴ്ച പുലർചെ 3.30 മണിയോടെ വഴിയാത്രക്കാരാണ് ബൈകിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. ഇവർ ഉടൻ തന്നെ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. നേരത്തെ കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി അജിത് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മസ്ജിദ് സെക്രടറി സുബൈർ പള്ളിക്കാലിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ ഒരാൾ കസ്റ്റഡിയിലായിരിക്കുന്നത്. സംഭവത്തിന്റെ കാരണമടക്കം ചോദ്യം ചെയ്യലിലൂടെ അറിയാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Keywords: Fire, Thalangara, Malayalam News, Crime, Police, Investigation, Masjid, Custody, CCTV, Complaint, Man in custody in the incident of bike fire.