Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | കുടകില്‍ കാപ്പിത്തോട്ടത്തില്‍ കഞ്ചാവ് കൃഷി; 50കാരന്‍ അറസ്റ്റില്‍

കണ്ടെത്തിയത് പ്രതിയുടെ വീടിന് പുറകില്‍ Madikeri, Ganja, Home, Accused, KR Kiran

മംഗളൂറു: (www.kasargodvartha.com) കുടകില്‍ കാപ്പിത്തോട്ടത്തില്‍ കഞ്ചാവ് കൃഷി കണ്ടെത്തി. സംഭവത്തില്‍ കെ ആര്‍ കിരണി(50)നെ പൊലീസ് അറസ്റ്റ് ചെയ്തു. വീടിന് പിറകിലായിരുന്നു ഇയാള്‍ കൃഷി നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മടിക്കേരിലാണ് സംഭവം.

രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയതെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ രാമരാജന്‍ പറഞ്ഞു. കിരണിന്റെ വീട്ടില്‍ നിന്ന് 31.90 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കൃഷിക്ക് പിന്നില്‍ മയക്കുമരുന്ന് ലോബി ബന്ധം അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Mangalore, News, National, Madikeri, Ganja, Home,  Man held in Madikeri for growing ganja at home.

മടിക്കേരി ഡിവൈഎസ്പി എം ജഗദീശ്, മടിക്കേരി ടൗണ്‍ സര്‍ക്ള്‍ ഇന്‍സ്‌പെക്ടര്‍ അനൂപ് മഡപ്പ, സിദ്ധാപുര സബ് ഇന്‍സ്‌പെക്ടര്‍ രാഘവേന്ദ്ര എന്നിവര്‍ നേതൃത്വം നല്‍കി.

Keywords: Mangalore, News, National, Madikeri, Ganja, Home,  Man held in Madikeri for growing ganja at home.

Post a Comment