2023 ജൂലൈ 31ന് വൈകുന്നേരം നാല് മണിയോടെ ഉളിയത്തടുക്ക ബസ് സ്റ്റോപിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസ് കാത്ത് നിൽക്കുന്നതിനിടെ അബൂബകർ മർവാന്റെ അടുത്ത് എത്തിയ ഫിറോസ് കുട്ടിയെ അടിക്കുകയും കീചെയ്ൻ കത്തി കൊണ്ട് കൈവിരലിന് മുറിവേൽപിക്കുകയും ചെയ്തുവെന്നാണ് പരാതിയിലുള്ളത്.
അബൂബകർ മർവാനും ഫിറോസിന്റെ മകനും സഹപാഠികളാണ്. ക്ലാസിൽ മകന്റെ കണ്ണട അബൂബകർ മർവാൻ പൊട്ടിച്ചുവെന്ന് ആരോപിച്ചാണ് ഫിറോസ് അക്രമം അഴിച്ചുവിട്ടതെന്നാണ് ആരോപണം. കേസെടുത്ത പൊലീസ് അന്വേഷണം ഊർജിതമാക്കി.
Keywords: News, Kasargod, Kerala, Police Booked, FIR, Uliyathadka, Complaint, Police, Case, Investigation, Man booked for assault on minor boy.
< !- START disable copy paste -->