മയ്യഴി: (www.kasargodvartha.com) സമൂഹ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് മാഹിയിലെ ഒരു ലോഡ് ജില്‍ മുറിയെടുത്ത ശേഷം വടകര സ്വദേശിനിയായ പെണ്‍ സുഹൃത്തിനെ അവിടേക്ക് വിളിച്ചു വരുത്തി സ്വര്‍ണമാല മോഷ്ടിച്ചെന്ന സംഭവത്തില്‍ യുവാവ് പിടിയില്‍. വയനാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മിര്‍ശാദ് (44) ആണ് മാഹി പൊലീസിന്റെ പിടിയിലായത്.
മാഹിയിലെ മുറിയില്‍ വെച്ച് പെണ്‍സുഹൃത്തിന് അവരറിയാതെ കോളയില്‍ മദ്യം കലര്‍ത്തി നല്‍കി ബോധരഹിതയാക്കിയതിന് ശേഷം കഴുത്തിലണിഞ്ഞിരുന്ന മൂന്ന് പവനോളം തൂക്കം വരുന്ന സ്വര്‍ണ മാലയുമായി കടന്നു കളയുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കഴിഞ്ഞ ജൂലായ് 28 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മോഷ്ടിച്ച സ്വര്‍ണം ഇയാള്‍ അതേ ദിവസം തന്നെ പയ്യന്നൂരിലെ ഒരു ജ്വല്ലറിയില്‍ 1,19,000/ രൂപക്ക് വില്‍ക്കുകയായിരുന്നു. മാല നഷ്ടപ്പെട്ട സ്ത്രീ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മാഹി എസ് പി രാജശങ്കര്‍ വെള്ളാട്ടിന്റെ നിര്‍ദേശപ്രകാരം മാഹി സിഐ ബിഎം മനോജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും മാഹി എസ് ഐ പി പ്രദീപിന്റെ നേതൃത്വത്തില്‍ എ എസ് ഐ കിഷോര്‍ കുമാര്‍, സുനില്‍, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ സുജേഷ്, പ്രശാന്ത്, ശ്രീജേഷ്, കോണ്‍സ്റ്റബിള്‍മാരായ പ്രകാശന്‍, ശ്രീജേഷ്, ഹോംഗാര്‍ഡ് ശ്രീദേവ് എന്നിവരടങ്ങിയ സംഘം വടകരയില്‍ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയും പയ്യന്നൂരിലെ ജ്വല്ലറിയില്‍ നിന്ന് തൊണ്ടി മുതല്‍ കണ്ടെടുക്കുകയുമായിരുന്നു. മാഹി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Keywords: Man arrested in theft case, Kannur, News, Man Arrested, Complaint, Court, Remanded, Theft Case, Police, Complaint, Kerala News.