കുമ്പള: (www.kasargodvartha.com) മൈതാനത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കെട്ടിടത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയ വിരുതനെ സമീപവാസികള്‍ വളഞ്ഞിട്ട് പിടികൂടി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പവിത്ര കുമാര്‍(55) ആണ് സമീപവാസികളുടെ പിടിയിലായത്. പൊലീസിന് കൈമാറിയ ഇയാളെ പിന്നീട് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:ചൊവ്വാഴ്ച വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റു കുട്ടികളോടൊപ്പം കളിച്ചു കൊണ്ടിരുന്ന 10 വയസുകാരിയെയാണ് ഇയാള്‍ തന്ത്രപൂര്‍വം സമീപത്തെ കെട്ടിടത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള ഉദ്ദേശത്തോടെയായിരുന്നു ഇയാള്‍ കൊണ്ടുപോയതെന്ന് സംശയിക്കുന്നു.
സംഭവം കണ്ട സമീപവാസികള്‍ ഇയാളെ വളഞ്ഞിട്ട് പിടികൂടിയ ശേഷം പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
Keywords: Man arrested for molestation attempt of minor girl, Kumbla, News, Arrested, Molestation Attempt, Minor Girl, Natives, Police, Court, Remanded, Kerala News.
< !- START disable copy paste -->