ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂർ – മംഗ്‌ളുറു ഇന്റർസിറ്റി ട്രെയിനിൽ വെച്ച് കണ്ണൂരിനും പയ്യന്നൂരിനുമിടയിൽ ഇയാൾ ലൈംഗികാവയവം പ്രദർശിപ്പിച്ചു എന്നാണ് പരാതി.
ഷൊർണൂരിൽനിന്ന് കാസർകോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് മോശമായി പെരുമാറിയതെന്നാണ് ആരോപണം. പെൺകുട്ടിതന്നെ പകർത്തിയ വീഡിയോ പങ്കുവെച്ച് സാമൂഹ്യ മാധ്യമങ്ങളിൽ താൻ നേരിട്ട ദുരനുഭവത്തെ കുറിച്ച് വിവരിച്ചിരുന്നു.
കാസർകോട്ടെ കോളജിൽ പഠിക്കുകയാണ് വിദ്യാർഥിനി. ജോർജ് ജോസഫ് കോഴിക്കോട് നിന്നാണ് കയറിയതെന്നാണ് പറയുന്നത്. മോശമായി പെരുമാറിയത് പെൺകുട്ടി ചോദ്യം ചെയ്തപ്പോൾ ജോർജ് ജോസഫ് സീറ്റിൽ നിന്ന് എഴുന്നേറ്റ് പോയെങ്കിലും മറ്റുയാത്രക്കാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ കോടതിയിൽ ഹാജരാക്കും.
Keywords: Man, Arrested, Train, Video, Crime, Student, Girl, Women, Misbehavior, RPF, Kannur, Kasaragod, Man arrested for misbehaving with woman.