Join Whatsapp Group. Join now!
Aster MIMS 25/06/2023

Found Dead | മലപ്പുറത്ത് സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ഒരാള്‍ കസ്റ്റഡിയില്‍

'കാണാതായ പഞ്ചായത് ജീവനക്കാരിയുടേതാണോ എന്ന് പരിശോധിക്കും' Malappuram, Thuvur, Woman, Found dead, Sujitha, Vishunu

മലപ്പുറം: (www.kasargodvartha.com) സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. തുവൂരിലാണ് സംഭവം. തുവൂര്‍ പഞ്ചായതിലെ തൊഴിലുറപ്പ് വിഭാഗം ജീവനക്കാരന്‍ വിഷ്ണുവിന്റെ വീട്ട് വളപ്പിലെ കുഴിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. തുവ്വൂര്‍ പഞ്ചായത്തിലെ താത്കാലിക ജീവനക്കാരി തുവ്വൂര്‍ സ്വദേശിനി സുജിതയെ ഈ മാസം 11 മുതല്‍ കാണാതായിരുന്നു. 

മൃതദേഹം സുജിതയുടേതാണോ എന്നത് ഉള്‍പെടെ പരിശോധിച്ച് വരുകയാണെന്ന് പൊലീസ് പറഞ്ഞു. വീട്ടുവളപ്പില്‍ മെറ്റലിറക്കിയ ഭാഗത്താണ് മെറ്റല്‍ നീക്കി കുഴിയെടുത്തെന്ന് സംശയം തോന്നിയ ഭാഗത്ത് മൃതദേഹമുള്ളതായി കണ്ടെത്തിയത്. മൃതദേഹം ഒരു സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനം. 

Malappuram, News, Kerala, Top-Headlines, Found dead, Crime, Police, Death, Missing, Malappuram: Woman found dead.

നിലവില്‍ വിഷ്ണു നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. വിഷ്ണുവുമായി സുജിതയ്ക്ക് വളരെ അടുത്ത സൗഹൃദമുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിഷ്ണുവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Keywords: Malappuram, News, Kerala, Top-Headlines, Found dead, Crime, Police, Death, Missing, Malappuram: Woman found dead.

Post a Comment