Join Whatsapp Group. Join now!
Aster MIMS 25/06/2023

IFSA | വിശക്കുന്നവന് അന്നമെത്തിച്ച് വിളമ്പിക്കൊടുക്കുന്ന നന്മയുടെ മനസിന് ആദരവ്; മാഹിൻ കുന്നിലിന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ അംഗീകാരം

കാസർകോട്ട് നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി IFSA, FSSAI, Foods, കാസറഗോഡ് വാർത്തകൾ, Malayalam News
കാസർകോട്: (www.kasargodvartha.com) വിശക്കുന്നവന് അന്നം അരികിലെത്തിച്ച് വിളമ്പിക്കൊടുക്കുന്ന നന്മയുടെ മനസിനെ തേടി ദേശീയ അംഗീകാരം. നന്മയിൽ പൊതിഞ്ഞ ഭക്ഷണ വിതരണത്തിന് മൊഗ്രാൽ പുത്തൂരിലെ മാഹിൻ കുന്നിലിന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (FSSAI) ഇൻഡ്യൻ ഫുഡ് ഷെയറിംഗ് അലയൻസിന്റെ (IFSA) അംഗത്വം ലഭിച്ചപ്പോൾ അത് നാടിനും അഭിമാനമായി. കാസർകോട് ജില്ലയിൽ ഈ അംഗീകാരം നേടുന്ന ഏക വ്യക്തിയാണ് മാഹിൻ കുന്നിൽ.

News, Kasaragod, Kerala, IFSA, FSSAI, Foods, Mahin Kunnil got membership of Indian Food Sharing Alliance.

ചാരിറ്റിയുടെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്ന ഏജൻസികളെയും സർപ്ലസ് ഭക്ഷണം വിതരണം ചെയ്യുന്നവരെയുമാണ് അംഗത്വത്തിനായി പരിഗണിക്കുന്നത്. ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ 'സേവ് ഫുഡ് ഷെയർ ഫുഡ്' പദ്ധതിയുടെ ഭാഗമായുള്ള അംഗീകൃത ഏജൻസികൾക്കാണ് അംഗത്വം ലഭിക്കുന്നത്. സന്നദ്ധ സംഘടനകളുടെയും പൊതുപ്രവർത്തകരുടെയും സാമൂഹ്യ സംഘടനകളുടെയും സഹായത്തോടെ, ഭക്ഷ്യവസ്തുക്കൾ പാഴാക്കി കളയുന്നത് ഒഴിവാക്കാനും രാജ്യത്തെ പട്ടിണി പ്രതിസന്ധിക്ക് പരിഹാരം കാണാനുമായുള്ള എഫ്എസ്എസ്എഐയുടെ സാമൂഹിക സംരംഭമാണ് ഇൻഡ്യൻ ഫുഡ് ഷെയറിംഗ് അലയൻസ്.

ഭക്ഷണം അധികം ഉത്പാദിപ്പിക്കുകയും പാഴാകാൻ സാധ്യതയുള്ള മേഖല കണ്ടെത്തി അത് പാഴാക്കാതെ ആവശ്യമുള്ളവർക്ക് എത്തിക്കുന്നതിനുള്ള സംവിധാനമാണ് സേവ് ഫുഡ് ഷെയർ ഫുഡ് പദ്ധതിയിലൂടെ ഒരുക്കുന്നത്. ഭക്ഷണം ആവശ്യമുള്ള സ്ഥാപനങ്ങൾക്കോ, വ്യക്തികൾക്കോ, സംഘടനകൾക്കോ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് ഭക്ഷണം സ്വീകരിക്കുകയും ചെയ്യാം.

News, Kasaragod, Kerala, IFSA, FSSAI, Foods, Mahin Kunnil got membership of Indian Food Sharing Alliance.

സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായ മാഹിൻ കുന്നിൽ കാസർകോട് ജെനറൽ ആശുപത്രി കേന്ദ്രീകരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടി ഭക്ഷണ വിതരണം ചെയ്യുന്നതിലൂടെ ശ്രദ്ധേയനാണ്. വർഷങ്ങളായി തുടരുന്ന ഈ പദ്ധതിയിലൂടെ നിരവധി പാവപ്പെട്ടവർക്കാണ് വലിയ തുണയാകുന്നത്. നിരവധി സാമൂഹ്യ, സാംസ്കാരിക സംഘടനകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തെ നെഹ്റു യുവകേന്ദ്ര, ഇൻഡ്യൻ മെഡികൽ അസോസിയേഷൻ, റോടറി ക്ലബ്, ജെസിഐ, നോർത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങി സംഘടനകൾ ആദരിച്ചിട്ടുണ്ട്.

Keywords: News, Kasaragod, Kerala, IFSA, FSSAI, Foods, Mahin Kunnil got membership of Indian Food Sharing Alliance.
< !- START disable copy paste -->

Post a Comment