മംഗളൂറു: (www.kasargodvartha.com) രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ശിവമോഗ ജില്ലയിലെ ഹൊളെഹൊന്നൂരുവില്‍ പ്രധാന കവലയില്‍ സ്ഥാപിച്ച പ്രതിമയാണ് അജ്ഞാത അക്രമികള്‍ തകര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. 18 വര്‍ഷം മുമ്പ് സ്ഥാപിച്ചതാണ് ഗാന്ധി പ്രതിമ.
തിങ്കളാഴ്ച (21.08.2023) രാവിലെയാണ് പ്രതിമ തകര്‍ന്ന നിലയില്‍ കണ്ടത്. ഞായറാഴ്ച (20.08.2023) രാത്രിയാവാം കൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. കേസ് അന്വേഷണം ആരംഭിച്ചു. നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Mangalore, News, National, Top-Headlines, Mangaluru, Mahatma Gandhi, Statue, Gandhi Statue, Vandalised, Magaluru: Mahatma Gandhi statue vandalised.