പഠിച്ച സ്‌കൂളില്‍ തന്നെ അധ്യാപകനായി ജോലി ലഭിക്കുകയും ഉയരങ്ങള്‍ കീഴടക്കുകയുമായിരുന്നു അദ്ദേഹം. ഉദുമ കൊക്കാലിലാണ് ഇദ്ദേഹം താമസിച്ച് വന്നിരുന്നത്. ഉദുമ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകനായിരിക്കുമ്പോഴാണ് പുതിയ നിയോഗം വന്നുചേര്‍ന്നത്. പ്രൈമറി ക്ലാസ് മുതല്‍ ഹൈസ്‌കൂള്‍ വരെ അദ്ദേഹത്തിന്റെ പഠനം ഉദുമയിലായിരുന്നു. പ്രീഡിഗ്രി കാസര്‍കോട് ഗവ. കോളജിലായിരുന്നു. ഡിഗ്രി പഠിച്ചത് കാഞ്ഞങ്ങാട് നെഹ്റു കോളജിലാണ്. കണ്ണൂര്‍ ചാല ബിഎഡ് സെന്ററില്‍ നിന്ന് അധ്യാപക പരിശീലനം പൂര്‍ത്തിയാക്കി 1995ല്‍ അമ്പലത്തറ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലാണ് അധ്യാപകനായി ആദ്യം ജോലി ലഭിച്ചത്.
1998ല്‍ പഠിച്ച സ്‌കൂളിലേക്ക് തന്നെ അധ്യാപകനായെത്തി. വിദ്യാര്‍ഥിയായിരുന്ന സ്‌കൂളിലേക്ക് ജീവശാസ്ത്ര വിഷയത്തില്‍ അധ്യാപകനായുള്ള തിരിച്ചു വരവ് നിര്‍ണായക വഴിത്തിരിവായി മാറിയിരുന്നു. 22 വര്‍ഷത്തിന് ശേഷം 2016ല്‍ പ്രധാനാധ്യാകനായി സ്ഥാനക്കയറ്റം കിട്ടിയപ്പോള്‍ കോട്ടയത്തേക്കായിരുന്നു പോകേണ്ടി വന്നത്. അരീപറമ്പ് സ്‌കൂളില്‍ പ്രധാനാധ്യാപകനായി ചുമതലയേറ്റു. തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ ചാമുണ്ഡികുന്ന്, പെരിയ ഹൈസ്‌കൂളുകളിലും ജോലി ചെയ്ത ശേഷമാണ് 2018ല്‍ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം കിട്ടിയത്.
വിദ്യാര്‍ഥിയായും അധ്യാപകനുമായിരുന്ന സ്‌കൂളില്‍ പ്രധാനാധ്യാപകനായി അഞ്ചു വര്‍ഷം സേവനം അനുഷ്ടിക്കാനുള്ള ഭാഗ്യവും അദ്ദേഹത്തിന് കൈവന്നു. ഇതിനിടയിലാണ് ഡിഇഒ ആയി സ്ഥാനക്കയറ്റം ലഭിച്ച് കോതമംഗലത്ത് ചുമതലയേറ്റത്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ഥികളുടെയും അകമഴിഞ്ഞ സ്‌നേഹവും പിന്തുണയും ഇദ്ദേഹത്തിന് ജോലിയില്‍ തിളങ്ങാന്‍ കരുത്തേകി. നല്ല പെരുമാറ്റം കൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കാന്‍ മാഷിന് എന്നും കഴിഞ്ഞു.
ഉദുമ ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനാധ്യാപകന്റെ കസേരയിലിരിക്കാന്‍ ഭാഗ്യം സിദ്ധിച്ച മധുസൂദനന്‍ മാഷിന്, കലാ-കായിക-പഠനരംഗത്തും ഭൗതിക രംഗത്തും സ്വന്തം വിദ്യാലയത്തെ ഉന്നത നിലവാരത്തിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആത്മസംതൃപ്തി കൂടിയുണ്ട്. എന്നും മാഷിന് ആശ്രയമായിരുന്ന സ്‌നേഹ നിധിയായ മാതാവ് രാധയുടെ വിയോഗം മൂന്ന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു. ഭാര്യ കെ വി സുമിത്ര വീട്ടമ്മയാണ്. മക്കള്‍: അതുല്‍ കൃഷ്ണ (എന്‍ജിനീയറിങ് ബിരുദധാരി), ചഞ്ചല്‍ കൃഷ്ണ (കാസര്‍കോട് ഗവ. കോളജ് ബിരുദ വിദ്യാര്‍ഥിനി).
Keywords: Kothamangalam Education District Officer, Education Officer, DEO, Kothamangalam, Success Story, Udma, Kerala News, Kasaragod News, Malayalam News, Madhusudan Master, Madhusudan Master took charge as Kothamangalam Education District Officer.
< !- START disable copy paste -->