മംഗളൂറു: (www.kasargodvartha.com) കുടക് ജില്ല അഡി. ഡെപ്യൂടി കമീഷനര്‍ (ADC) മുതിര്‍ന്ന കെഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. നഞ്ചുണ്ടെ ഗൗഡയുടെ മടിക്കേരിയിലെ വസതിയില്‍ ലോകായുക്ത പൊലീസ് സംഘം വ്യാഴാഴ്ച പരിശോധന നടത്തി. കണക്കില്‍ പെടാത്ത 11.50 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും പിടിച്ചെടുത്തു. ആഭരണങ്ങളുടെ തൂക്കവും വിലയും കണക്കാക്കി വരുന്നതേയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
അവിഹിത സമ്പാദ്യം ഉണ്ടെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ലോകായുക്ത പൊലീസ് സൂപ്രണ്ട് സുരേഷ് ബാബു, ഡിവൈഎസ്പി പവന്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍ ലോകേഷ് എന്നിവരുടെ നേതൃത്വത്തില്‍ 10 അംഗ സംഘമാണ് മടിക്കേരി കരിയപ്പ സര്‍ക്‌ളിലെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
എഡിസിയുടെ ഭാര്യാപിതാവിന്റെ പെരിയപട്ടണത്തിനടുത്ത മകനഹള്ളി ഗ്രാമത്തിലെ വീട്ടിലും മൈസൂരുവിലെ ബന്ധുവീടുകളിലും ഒരേസമയം പരിശോധന നടന്നു. 2022 ഫെബ്രുവരി 21നാണ് നഞ്ചുണ്ടെ ഗൗഡ കുടക് എഡിസിയായി ചുമതലയേറ്റത്. 2015 മുതല്‍ ജില്ലയില്‍ വിവിധ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Mangalore, News, National, Top-Headlines, Lokayukta Officials, Found, Kodagu, ADC, Residence, Lokayukta officials find Rs 11.5 lakh at Kodagu ADC's residence.