city-gold-ad-for-blogger

State Camp | കെപിപിഎച്എ ലേഡി ലീഡേഴ്സ് ലീഡര്‍ഷിപ് സംസ്ഥാന കാംപ് സെപ്റ്റംബര്‍ 1, 2 തീയതികളില്‍ കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com) കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ് അസോസിയേഷന്‍ (KPPHA) വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന ലേഡി ലീഡേഴ്സ് ലീഡര്‍ഷിപ് സംസ്ഥാന കാംപ് സെപ്റ്റംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കാസര്‍കോട്ട് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
         
State Camp | കെപിപിഎച്എ ലേഡി ലീഡേഴ്സ് ലീഡര്‍ഷിപ് സംസ്ഥാന കാംപ് സെപ്റ്റംബര്‍ 1, 2 തീയതികളില്‍ കാസര്‍കോട്ട്

ഉപജില്ലാതലം മുതല്‍ സംസ്ഥാനതലം വരെ സംഘടനയെ മുന്‍നിരയില്‍ നിന്ന് നയിക്കാന്‍ വനിതകളെ പ്രാപ്തരാക്കുന്നതിനായി സംഘടിപ്പിക്കപ്പെടുന്ന ധ്വനി ദ്വിദിന കാംപില്‍ 14 ജില്ലകള നിന്നുമുള്ള തിരഞ്ഞെടുക്കപ്പെട്ട വനിതാഫോറം ഭാരവാഹികളും പങ്കെടുക്കും. സെപ്റ്റംബര്‍ ഒന്നിന് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. അസി. കലക്ടര്‍ ദിലീപ് കെ കൈനിക്കര വിശിഷ്ടാതിഥിയാകും. കോഴിക്കോട് പബ്ലിക് പ്രോസിക്യൂടര്‍ പി എം ആതിര മുഖ്യപ്രഭാഷണം നടത്തും.

വാര്‍ത്താസമ്മേളനത്തില്‍ കെപിപിഎച്എ ജില്ലാ പ്രസിഡന്റ് എംഎ സജി, കെ മധു, വി വി സുനില്‍ കുമാര്‍, ശ്രീനിവാസ റാവു, ജയമോള്‍ മാത്യു, എഎസ് സുമകുമാരി സംബന്ധിച്ചു.

Keywords: KPPHA, Headmasters Association, Malayalam News, Kerala News, Kasaragod News, Malayalam News, KPPHA Lady Leaders Leadership State Camp Kasaragod on 1st and 2nd September.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia