Join Whatsapp Group. Join now!
Aster MIMS 25/06/2023

Veronica Cornelio | ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകന്‍ യുവതിയുടെ നഗ്ന വീഡിയോ പകര്‍ത്തിയെന്ന സംഭവം: ബിജെപി സ്ത്രീത്വം ജാതി തിരിച്ച് കാണുന്നുവെന്ന് കോണ്‍ഗ്രസ് വക്താവ് വെറോണിക കൊര്‍ണെലോ

'ഈ കാപട്യം ജനങ്ങള്‍ തിരിച്ചറിയും' KPCC spokesperson, Veronica Cornelio, BJP, Sangh Parivar activist

മംഗളൂറു: (www.kasargodvartha.com) അയല്‍വീട്ടിലെ കുളിമുറിയില്‍ ഹിന്ദു ജാഗരണ വേദി പ്രവര്‍ത്തകന്‍ ഒളിക്യാമറ സ്ഥാപിച്ച് യുവതിയുടെ നഗ്ന വീഡിയോ പകര്‍ത്തിയെന്ന സംഭവത്തില്‍ ബിജെപി പുലര്‍ത്തുന്ന മൗനം ലജ്ജാവഹവും പ്രതിയെ സംരക്ഷിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ സ്വര്‍ണ വിഭാഗീയത പ്രകടമാക്കുന്നതുമാണെന്ന് കെപിസിസി വക്താവ് വെറോണിക കൊര്‍ണെലോ ആരോപിച്ചു.

ദക്ഷിണ കന്നട ജില്ലയില്‍ ഹിന്ദു ജാഗരണ വേദി പക്ഷികെരെ യൂനിറ്റ് അംഗവും കെമറാല്‍ പഞ്ചായത് പരിധിയില്‍പെട്ട സുമന്ത് പൂജാരിയെ (22) അയല്‍ക്കാരിയുടെ നഗ്നത പകര്‍ത്തിയെന്ന കേസില്‍ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Mangalore, News, National, KPCC spokesperson, Veronica Cornelio, BJP, Sangh Parivar activist.

'പ്രതി ഉയര്‍ന്ന ജാതിക്കാരനായതിനാല്‍ സംരക്ഷിക്കാനാണ് ആദ്യം ബിജെപി നേതാക്കള്‍ ശ്രമിച്ചത്. ദക്ഷിണ കന്നട ജില്ലയിലെ തന്നെ വിട്‌ലയില്‍ അഞ്ച് സംഘ്പരിവാര്‍ യുവാക്കള്‍ ദലിത് വിഭാഗത്തിലെ 16 കാരിയെ നിരന്തരം പീഡിപ്പിച്ച സംഭവത്തിലും ബിജെപി മൗനത്തിലാണ്. അതേസമയം ഉടുപ്പി പാരാമെഡികല്‍ കോളജിലെ സംഭവം ഉയര്‍ത്തി ബിജെപി പ്രക്ഷോഭം നടത്തുകയും ചെയ്യുന്നു. ഈ കാപട്യം ജനങ്ങള്‍ തിരിച്ചറിയും' -എന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

Keywords: Mangalore, News, National, KPCC spokesperson, Veronica Cornelio, BJP, Sangh Parivar activist.

Post a Comment