Arrested | ഓടോറിക്ഷ അപകടത്തില്‍പെട്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റ സംഭവം; പിന്നില്‍ ഡ്രൈവര്‍ മദ്യപിച്ചതാണ് കാരണമെന്ന് കണ്ടെത്തി; യുവാവ് അറസ്റ്റില്‍
Aug 5, 2023, 07:53 IST
കൊച്ചി: (www.kasargodvartha.com) ഓടോറിക്ഷ അപകടത്തില്‍പെട്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ജോണ്‍സനെ(39)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപകട കാരണം ഓടോറിക്ഷ ഡ്രൈവര്‍ മദ്യപിച്ചതിനാല്‍ സംഭവിച്ചതാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
Keywords: Kochi, News, Kerala, Accident, Driver, Arrested, Students, Injured, Kochi: School students injured in accident; driver arrested.
അലക്ഷ്യമായ വാഹനം ഓടിച്ചതിനും ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരവുമാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. വല്ലാര്‍പാടം ഡി പി വേള്‍ഡിന് മുന്‍വശമാണ് സംഭവം. എറണാകുളത്ത് നിന്നും വിദ്യാര്‍ഥികളുമായി വന്ന ഓടോറിക്ഷ ഡി പി വേള്‍ഡിന് സമീപത്ത് വച്ച് മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
സെന്റ് തെരേസാസ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് ഓടോറിക്ഷയില്‍ ഉണ്ടായിരുന്നത്. മുളവുകാട് എസ് ഐ സുനേഖ്, പൊലീസുകാരായ രാജേഷ്, സിബില്‍ ഫാസില്‍, അരുണ്‍ ജോഷി, സിന്ധ്യ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Keywords: Kochi, News, Kerala, Accident, Driver, Arrested, Students, Injured, Kochi: School students injured in accident; driver arrested.







