ഇതോടെ കാസർകോട് വഴിയായിരിക്കും ട്രെയിനിന്റെ സർവീസെന്ന് ഉറപ്പായി. മതിയായ ട്രെയിനുകളുടെ അഭാവം കൊണ്ട് പ്രയാസപ്പെടുന്ന കാസർകോട്ടുകാർക്ക് ഒരുപരിധി വരെ ആശ്വാസം പകരാൻ ഇതിലൂടെ സാധിക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഡിസൈനിലും നിറത്തിലും മാറ്റം വരുത്തിയ റേകാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.
നിലവില്‍ കേരളത്തിലോടുന്ന വന്ദേഭാരത് എക്സ്പ്രസ് തിരുവനന്തപുരം - കാസർകോട് റൂടിലാണ് സര്‍വീസ് നടത്തുന്നത്. രാവിലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് കാസർകോട്ടെത്തുകയും ഇവിടെ നിന്ന് ഉച്ചയ്ക്ക് പുറപ്പെട്ട് രാത്രി തിരുവനന്തപുരത്ത് മടങ്ങിയെത്തുന്നതാണ് നിലവിലെ സർവീസ്. ഇത് 16 കോചുകളുള്ള വന്ദേഭാരത് ട്രെയിനാണ്.
Keywords: News, Kasargod, Kerala, Vande Bharat, Mangalore, Train, Railway, Kerala's second Vande Bharat Express rakes to Mangalore.
< !- START disable copy paste -->