കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ നഗരങ്ങളിലെ പ്രധാന റോഡുകളിലെല്ലാം വാഹനങ്ങളുടെ നീണ്ടനിരയാണ് ദൃശ്യമായത്. വിവിധ പ്രദേശങ്ങളിലെ വസ്ത്രശാലകളിലും സ്വർണക്കടകളിലും ഗൃഹോപകരണ സ്ഥാപനങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഗതാഗത നിയന്ത്രണത്തിനും ക്രമസമാധാന പാലനത്തിനുമായി കൂടുതൽ പൊലീസുകാരെയും വിവിധ പ്രദേശങ്ങളിൽ വിന്യസിച്ചിരുന്നു.
മഹാബലി തന്റെ പ്രജകളെ കാണാൻ വരുന്നുവെന്ന സങ്കൽപത്തിൽ ഓണത്തപ്പനെ പ്രതിഷ്‌ഠിച്ച് ചൊവ്വാഴ്ച നാടെങ്ങും സമൃദ്ധിയുടെ ഓണമുണ്ണും. പൂക്കളം ഒരുക്കിയും പുതുവസ്ത്രങ്ങള്‍ അണിഞ്ഞും കുടുംബാംഗങ്ങള്‍ ഒത്തുചേർന്നും സദ്യ കഴിച്ചും ഊഞ്ഞാലാടിയും മലയാളി ഈ ദിനത്തിന്‍റെ സന്തോഷം പങ്കുവെയ്‌ക്കും. വീട്ടിലെ മുതിർന്ന അംഗങ്ങൾ ഇളമുറക്കാർക്ക് ഓണപ്പുടവ നൽകുന്നതും സവിശേഷമായ ആചാരമാണ്. പാടത്തും പറമ്പിലും പൊന്ന് വിളയിക്കുന്ന കര്‍ഷകര്‍ക്ക് ഓണം വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്. സങ്കടങ്ങളും വറുതിയും ദുരന്തങ്ങളുമില്ലാത്ത ലോകത്തെ പ്രതീക്ഷിച്ച് സമത്വ സുന്ദര ലോകമെന്ന സ്വപ്നവുമായാണ് ഓണം ആഘോഷിക്കുന്നത്.
Keywords: News, Kerala News, Malayalam News, Onam, Kasaragod, Kerala will celebrate Thiruvonam on Tuesday.