Join Whatsapp Group. Join now!
Aster MIMS 25/06/2023

High Wave | ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ജാഗ്രതാ നിര്‍ദേശം High Wave, Warning, Fishermen, Weather

തിരുവനന്തപുരം: (www.kasargodvartha.com) കേരള തീരത്ത് (വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെ) ഉയര്‍ന്ന ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശം. ഞായറാഴ്ച (06.08.2023) രാത്രി 11.30 മണി വരെ 2.5 മുതല്‍ 2.6 മീറ്റര്‍ വരെയും തെക്കന്‍ തമിഴ്‌നാട് (കൊളച്ചല്‍ മുതല്‍ കിലാകാരൈ വരെ) തീരത്ത് ഞായറാഴ്ച രാത്രി 11.30 വരെ 2.6 മുതല്‍ 3.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. 

ഈ സാഹചര്യത്തില്‍ മീന്‍പിടിത്ത തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Thiruvananthapuram, News, Kerala, Wave, Warning, High wave, Kerala: High Wave Warning.

1. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. 

2. മീന്‍പിടിത്ത യാനങ്ങള്‍ (ബോട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മീന്‍പിടിത്ത ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. 

3. ബീചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. 

Keywords: Thiruvananthapuram, News, Kerala, Wave, Warning, High wave, Kerala: High Wave Warning.

Post a Comment