കാസര്‍കോട്: (www.kasargodvartha.com) പോക്സോ കേസില്‍ പ്രതിയായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. മടിക്കൈ ഗ്രാമ പഞ്ചായത് പരിധിയിലെ എം തമ്പാന്‍ (62) എന്നയാളാണ് മരിച്ചത്. വീട്ടിനകത്ത് വിഷം അകത്തുചെന്ന നിലയിലായിരുന്നു തമ്പാനെ ബന്ധുക്കള്‍ കണ്ടെത്തിയത്. ഉടനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയാണ് തമ്പാന്‍. ഒരുമാസം മുന്‍പാണ് നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ കേസ് രെജിസ്റ്റര്‍ ചെയ്തത്. പത്രവിതരണം ചെയ്യുന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് സംഭവം. കേസിലുള്‍പെട്ട മനോവിഷമത്തില്‍ ജീവനൊടുക്കുകയായിരുന്നെന്നാണ് പൊലീസ് നിഗമനം.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Found Dead, Kasargod News, Bankalam News, Accused, POCSO, Case, Kasargod: POCSO case culprit found dead at Bankalam.