Join Whatsapp Group. Join now!
Aster MIMS 25/06/2023

Accident | 'ഞാന്‍ കുട്ടിയെ വാരിയെടുത്ത് നില്‍ക്കുമ്പോള്‍ ആരും സഹായത്തിന് വന്നില്ല; കുട്ടിയുടെ മാതാവും മുത്തശ്ശിയും മാത്രമായിരുന്നു ആശുപത്രിയില്‍ എത്തിക്കാന്‍ ഉണ്ടായത്; ആരും ഇങ്ങനെ ആവരുതെന്നാണ് എനിക്ക് പറയാനുള്ളത്'; സ്‌കൂള്‍ ബസ് തട്ടി പരുക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച ചന്ദ്രാവതിക്കും ഹമീദിനും കാസര്‍കോട് പൊലീസിന്റെ ആദരം

കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തതില്‍ സങ്കടം മാത്രം Accident, Nursery student, School bus, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാസര്‍കോട്: (www.kasargodvartha.com) കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസ് തട്ടി മരിച്ച നഴ്സറി സ്‌കൂള്‍ വിദ്യാര്‍ഥിനി കമ്പാര്‍ ശ്രീബാഗിലു പെരിയടുക്കത്തെ ആഇശ സോയയെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ച സൂപര്‍ മാര്‍കറ്റ് ജീവനക്കാരി ചന്ദ്രാവതിക്കും ഓടോറിക്ഷ ഡ്രൈവര്‍ ഹമീദിനും കാസര്‍കോട് പൊലീസിന്റെ ആദരം. ഓണാഘോഷ പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ വെച്ചാണ് ഇരുവരുടെയും മനുഷ്യത്വപരമായ പ്രവര്‍ത്തനത്തെ പൊലീസ് സേനയ്ക് വേണ്ടി കാസര്‍കോട് സിഐ പി അജിത് കുമാര്‍ ആദരിച്ചത്.
     
Accident, Nursery student, School bus, Malayalam News, Kerala News, Malayalam, Kasaragod News, Kasaragod police felicitated Chandrawati and Hameed who brought child to hospital after being hit by a school bus.

താന്‍ കുട്ടിയെ വാരിയടുത്ത് നില്‍ക്കുമ്പോള്‍ പോലും ആരും സഹായത്തിന് വന്നില്ലെന്നും കുട്ടിയുടെ മാതാവും മുത്തശ്ശിയും മാത്രമായിരുന്നു ആശുപത്രിയില്‍ എത്തിക്കാന്‍ കൂടെ ഉണ്ടായിരുന്നതെന്നും ചന്ദ്രാവതി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റ് ഒരു പിഞ്ചുകുഞ്ഞ് റോഡരികില്‍ നില്‍ക്കുമ്പോള്‍ പോലും ആരും ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കാതെ നിന്നപ്പോള്‍ സങ്കടം തോന്നിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ് പിഞ്ചുകുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ താന്‍ ജന്‍ക്ഷനിലേക്ക് ഓടി ഓടോറിക്ഷ വിളിച്ചു കൊണ്ടുവന്ന് കുഞ്ഞിനെ കോരിയെടുത്തപ്പോള്‍ ആരും കൂടെ വരാന്‍ തയ്യാറായില്ല. എല്ലാവരും നോക്കിനില്‍ക്കുകയാണ് ചെയ്തത്. മറ്റ് വാഹന യാത്രക്കാരും സംഭവം കണ്ടെങ്കിലും ആരും വാഹനം നിര്‍ത്തി ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല. കുഞ്ഞിന്റെ മാതാവിനെയും മുത്തശ്ശിയെയും ഓടോറിക്ഷയില്‍ കയറ്റി 10 മിനുറ്റ് കൊണ്ടുതന്നെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ലെന്നും അതില്‍ തനിക്ക് സങ്കടം ഉണ്ടെന്നും ചന്ദ്രാവതി വ്യക്തമാക്കി.
     
Accident, Nursery student, School bus, Malayalam News, Kerala News, Malayalam, Kasaragod News, Kasaragod police felicitated Chandrawati and Hameed who brought child to hospital after being hit by a school bus.

എല്ലാവരോടും പറയാനുള്ളത് ഇത്തരം സന്ദര്‍ഭങ്ങളില്‍ മറ്റ് കാര്യങ്ങള്‍ ഒന്നും നോക്കാതെ തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്നാണെന്ന് ചന്ദ്രാവതി പറഞ്ഞു. കുറച്ചുനേരത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും ചന്ദ്രാവതി കൂട്ടിച്ചേര്‍ത്തു.
   
Accident, Nursery student, School bus, Malayalam News, Kerala News, Malayalam, Kasaragod News, Kasaragod police felicitated Chandrawati and Hameed who brought child to hospital after being hit by a school bus.

ജന്‍ക്ഷനില്‍ എത്തും മുമ്പ് തന്നെ ചന്ദ്രാവതി കൈമാടി വിളിച്ചപ്പോള്‍ അവരുടെ അടുത്ത് ഓടോറിക്ഷയുമായി എത്തിയെന്ന് ബദര്‍ നഗര്‍ സ്വദേശിയായ ഓടോറിക്ഷ ഡ്രൈവര്‍ ഹമീദും പറഞ്ഞു. അടുത്തെത്തിയപ്പോഴാണ് സ്‌കൂള്‍ ബസ് ഇടിച്ച് ഒരു കുട്ടിക്ക് പരുക്കേറ്റ വിവരം അറിഞ്ഞത്. കുട്ടിയേയും എടുത്ത് ആശുപത്രിയിലേക്ക് പോയപ്പോള്‍ എത്ര വേഗതയിലാണ് പോകുന്നതെന്നും നോക്കിയില്ലെന്നും അദ്ദേഹം ഓര്‍മിച്ചു. വിവരം അറിഞ്ഞ് ചൗക്കിയില്‍ നിന്ന് ഒരു സ്‌കൂടര്‍ യാത്രക്കാരന്‍ മുന്നില്‍ പോകുന്ന വാഹനങ്ങളെ സൈറണ്‍ മുഴക്കി വഴിയൊരുക്കിയത് കൊണ്ട് തടസങ്ങളില്ലാതെ പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞുവെന്നും ഹമീദും ചന്ദ്രാവതിയും പറഞ്ഞു.

Keywords: Accident, Nursery student, School bus, Malayalam News, Kerala News, Malayalam, Kasaragod News, Kasaragod police felicitated Chandrawati and Hameed who brought child to hospital after being hit by a school bus.
< !- START disable copy paste -->

Post a Comment