കൊടൈക്കനാലില്‍ നിന്നും എല്‍എസ്ഡി സ്റ്റാംപുകളുമായി പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങി പുറത്ത് കടക്കുന്നതിനിടെ പ്ലാറ്റ് ഫോമില്‍ വെച്ച് സംശയിച്ച് പരിശോധിച്ചപ്പോഴാണ് പ്രസൂണ്‍ പിടിയിലായത്. യുവാവില്‍ നിന്നും 29 എല്‍എസ്ഡി സ്റ്റാംപ് കണ്ടെടുത്തു. കൊടൈക്കനാലിലെ റിസോര്‍ട് ജീവനക്കാരനാണ് പ്രസൂണ്‍. കൂട്ടുകാര്‍ക്കിടയില്‍ വില്‍പന നടത്താനാണ് മയക്കുമരുന്ന് കടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ വ്യക്തമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിടികൂടിയ എല്‍എസ്ഡി സ്റ്റാംപുകള്‍ക്ക് വിപണിയില്‍ മൂന്ന് ലക്ഷത്തോള0 രൂപ വില കണക്കാക്കുന്നു. ഓണത്തിനോടനുബന്ധിച്ച് ട്രെയിന്‍ വഴി മയക്കുമരുന്ന് കടത്തുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഇനിയും പരിശോധന തുടരുമെന്ന് ആ4പിഎഫ് - എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആര്‍പിഎഫ് ക്രൈ0 ഇന്‍സ്പെക്ടര്‍ എന്‍ കേശവദാസ്, എക്‌സൈസ് ഇന്‍സ്പെക്ടര്‍ എന്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍, ആര്‍പിഎഫ് എസ്‌ഐ ദീപക് എ പി, എഎസ്‌ഐമാരായ സജു കെ, എസ്എം രവി, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍ അശോക്, എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍മാരായ കെ രാജേഷ്, മുഹമ്മദ് റിയാസ്, ടിഎസ് സുമേഷ്, സിഇഒമാരായ ശ്രീകുമാര്‍ വാക്കട, അബ്ദുല്‍ ബശീര്‍ എന്നിവര്‍ ചേര്‍ന്നാണ് ലഹരി വേട്ട നടത്തിയത്.
Keywords: Crime, Palakkad, Malayalam News, Crime, Kerala News, Kasaragod News, Drugs, Arrested, Kasaragod native arrested with drugs at Palakkad railway station.
< !- START disable copy paste -->