city-gold-ad-for-blogger

Muslim League | മുസ്ലിം ലീഗിന്റെ ഡെൽഹിയിലെ ആസ്ഥാന മന്ദിരത്തിനായുള്ള ധനസമാഹരണത്തിൽ കാസർകോടിന് മികച്ച നേട്ടം; പിരിച്ചത് 2.86 കോടി രൂപ

കാസർകോട്: (www.kasargodvartha.com) മുസ്ലിം ലീഗ് ഡെല്‍ഹിയില്‍ നിർമിക്കുന്ന ഖാഇദെ മില്ലത്ത് ദേശീയ ആസ്ഥാന മന്ദിരത്തിനായുള്ള ഓണ്‍ലൈന്‍ ധനസമാഹരണം സമാപിച്ചപ്പോൾ കാസർകോട് ജില്ലാ കമിറ്റി കൈവരിച്ചത് മികച്ച നേട്ടം. മുസ്ലിം ലീഗ് സംസ്ഥാന കമിറ്റി നിർദേശിച്ച ലക്ഷ്യത്തിനും അപ്പുറമുള്ള തുകയാണ് സമാഹരിച്ചത്. മെമ്പർഷിപിന് ആനുപാതികമായി ജില്ലയ്ക്ക് നിശ്ചയിച്ചത് 1,95,88,500 രൂപയായിരുന്നു. ഇത് മറികടന്ന് അഞ്ച് നിയോജക മണ്ഡലങ്ങളിൽ നിന്നായി 2,86,86,378 രൂപയാണ് പിരിച്ചെടുത്തത്.

Muslim League | മുസ്ലിം ലീഗിന്റെ ഡെൽഹിയിലെ ആസ്ഥാന മന്ദിരത്തിനായുള്ള ധനസമാഹരണത്തിൽ കാസർകോടിന് മികച്ച നേട്ടം; പിരിച്ചത് 2.86 കോടി രൂപ

ഒരു മാസം നീണ്ടു നിന്ന കാംപനിലൂടെ 26,77,58,592 രൂപയാണ് ഓണ്‍ലൈന്‍ വഴി മുസ്ലിം ലീഗ് സംസ്ഥാന കമിറ്റി സമാഹരിച്ചത്. 25 കോടി രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും കൂടുതൽ തുക സമാഹരിച്ച അഞ്ച് ജില്ലകളിൽ ഒന്നാവാൻ കഴിഞ്ഞതും പ്രവർത്തകർക്ക് അഭിമാനമായി. മഞ്ചേശ്വരം - 57,02,929 രൂപ, കാസർകോട് - 88,08,850 രൂപ, ഉദുമ 57,33,446 രൂപ, കാഞ്ഞങ്ങാട് 39,03,863 രൂപ, തൃക്കരിപ്പൂർ 45,37,290 രൂപ എന്നിങ്ങനെയാണ് മണ്ഡലം തലത്തിലുള്ള കണക്ക്.

വാർഡ് - ശാഖാതലങ്ങളിൽ ഒരു മാസത്തെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളിലൂടെയാണ് പാർടി പ്രവർത്തകർ ഗൃഹസന്ദർശനം നടത്തി തുക സമാഹരിച്ചത്. സുതാര്യമായ രീതിയിൽ ഏതൊരാൾക്കും എപ്പോഴും പരിശോധിക്കാവുന്ന തരത്തിൽ ഡിജിറ്റൽ സംവിധാനം ഉപയോഗിച്ചാണ് തുക ശേഖരണം നടത്തിയത്. ധനസമാഹരണ കാംപയിനിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ജില്ലയിലെ മുസ്ലിം ലീഗ് ഘടകങ്ങളും പ്രവർത്തകരും നടത്തിയതെന്ന് ജില്ലാ കമിറ്റി ഭാരവാഹികൾ പറഞ്ഞു.

Muslim League | മുസ്ലിം ലീഗിന്റെ ഡെൽഹിയിലെ ആസ്ഥാന മന്ദിരത്തിനായുള്ള ധനസമാഹരണത്തിൽ കാസർകോടിന് മികച്ച നേട്ടം; പിരിച്ചത് 2.86 കോടി രൂപ

ജില്ലയിലെ മുസ്ലിം ലീഗിന് ചരിത്രനേട്ടം കൈവരിക്കാൻ കഴിഞ്ഞ ഒരു മാസക്കാലം രാപകലില്ലാതെ കഠിനാധ്വാനം ചെയ്ത മുസ്ലിം ലീഗിൻ്റെയും പോഷക സംലടനകളുടെയും മുഴുവൻ പ്രവർത്തകർക്കും വാർഡ് , ശാഖാ, മുനിസിപൽ - പഞ്ചായത്, നിയോജക മണ്ഡലം കമിറ്റികൾക്കും, പോഷക സംഘടനാ നേതാക്കൾക്കും, പഞ്ചായത്, മണ്ഡലം ചുമതലക്കാരായ ജില്ലാ ഭാരവാഹികൾക്കും ജില്ലാ കമിറ്റി അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി, ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, ട്രഷറർ പി എം മുനീർ ഹാജി എന്നിവർ അറിയിച്ചു.

Keywords: News, Kasaragod, Kerala, Muslim League, Quaid-E-Millath Centre, Politics, Kasaragod: Muslim League collected Rs 2.86 crore for Quaid-E-Millath Centre.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia