തൊട്ടടുത്ത് തന്നെയുള്ള ലക്ഷം വീട് കോളനിയിലുള്ള സന്ധ്യ എന്ന വീട്ടമ്മയും കുടുംബവുമാണ് സര്‍കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടിയത്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ബേള വിലേജ് ഓഫീസര്‍ എത്തി പരിശോധിച്ചതായി പറയുന്നുണ്ട്. സന്ധ്യയുടെ പിതാവിന് നാല് സെന്റ് ഭൂമി സീറോ ലാന്‍ഡ് പ്രകാരം ലഭിച്ചിരുന്നു. എന്നാല്‍ വിവാഹിതയായ സന്ധ്യ വാടക വീട്ടിലാണ് കഴിഞ്ഞുവരുന്നത്. വാടക കൊടുക്കാന്‍ നിര്‍വാഹമില്ലാതെയാണ് സര്‍കാര്‍ ഭൂമിയില്‍ കുടില്‍ കെട്ടി താമസിക്കേണ്ടി വന്നിരുന്നതെന്നാണ് വീട്ടമ്മ പറയുന്നത്.
ഇവര്‍ നേരത്തെ ഭൂമിക്ക് വേണ്ടി വിലേജ് ഓഫീസര്‍ അടക്കമുള്ളവര്‍ക്ക് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടിരുന്നില്ല. തങ്ങള്‍ക്ക് വേറെ പോകാന്‍ ഇടമില്ലാത്തത് കൊണ്ടാണ് കുടില്‍ കെട്ടിയതെന്ന് ഇവര്‍ പറയുന്നു. കുടില്‍ പൊളിക്കുന്ന വിവരം അറിഞ്ഞ് ബദിയഡുക്ക പഞ്ചായതിലെ ജനപ്രതിനിധി അടക്കമുള്ളവര്‍ എത്തി ഇവരുടെ ദുരവസ്ഥ വിവരിച്ചെങ്കിലും കലക്ടറുടെ ഉത്തരവ് ഉണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ കുടില്‍ പൊളിച്ച് നീക്കുകയായിരുന്നു. അതിനിടെ, ഏഴ് പേര്‍ ഇതേ ഭൂമിക്ക് സമീപം കല്ല് വെച്ച് അതിര് തിരിച്ച് വെച്ചിട്ടുണ്ടെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
അതേസമയം ബേളയില്‍ ജെനറല്‍ വിഭാഗത്തില്‍ പെട്ട നാലോളം പേര്‍ സര്‍കാര്‍ ഭൂമി കയ്യേറി ഇരുനില വീടുകള്‍ അടക്കം നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇത്തരം കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാതെ പാവപ്പെട്ട പട്ടിക ജാതി വിഭാഗക്കാരിയായ സ്ത്രീയുടെ കുടില്‍ മാത്രം പൊളിച്ച് നീക്കിയത് ഇരട്ട നീതിയെന്നെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
Keywords: Eviction, Land encroachment, Badiadka, Bela Village, Kerala News, Kasaragod News, Kasaragod: Land encroachment evicted.
< !- START disable copy paste -->