city-gold-ad-for-blogger

Investigation | കാസർകോട്ട് റെയിൽ പാളത്തിൽ കണ്ടെത്തിയത് യൂറോപ്യൻ ക്ലോസെറ്റും ചെങ്കല്ലും; പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു; 'സാധനങ്ങൾ എടുത്തത് സമീപത്ത് താമസിക്കുന്ന സ്ത്രീയുടെ പറമ്പിൽ നിന്ന്'

കാസർകോട്: (www.kasargodvartha.com) കളനാട് റെയിൽവേ തുരങ്കത്തിന് സമീപം പാളത്തിൽ കണ്ടെത്തിയത് യൂറോപ്യൻ ക്ലോസെറ്റും ചെങ്കല്ലും. നേരത്തെ ഇരുമ്പ് കഷ്ണം ആണെന്നായിരുന്നു സംശയിച്ചിരുന്നത്. പാളത്തിൽ ക്ലോസെറ്റും ചെങ്കല്ലും കിടക്കുന്നത് അടുത്തെത്തിയപ്പോൾ മാത്രമാണ് ലോകോപൈലറ്റ് കണ്ടതെന്നാണ് വിവരം. ഇതിലേക്ക് ട്രെയിൻ കയറിപ്പോൾ വലിയ ശബ്ദത്തിൽ ക്ലോസെറ്റ് പൊട്ടിച്ചിതറുകയും ചെങ്കല്ല് തരിപ്പണമാവുകയും ചെയ്തു.

Investigation | കാസർകോട്ട് റെയിൽ പാളത്തിൽ കണ്ടെത്തിയത് യൂറോപ്യൻ ക്ലോസെറ്റും ചെങ്കല്ലും; പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു; 'സാധനങ്ങൾ എടുത്തത് സമീപത്ത് താമസിക്കുന്ന സ്ത്രീയുടെ പറമ്പിൽ നിന്ന്'

ശബ്‌ദം കേട്ട് സമീപവാസികൾ ഓടിക്കൂടിയിരുന്നു. ലോകോപൈലറ്റ് വിവരം കാസർകോട് റെയിൽവേ സ്റ്റേഷൻ മാസ്റ്ററെയും സ്റ്റേഷൻ മാസ്റ്റർ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയെയും അറിയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദേശ പ്രകാരം ബേക്കൽ ഡിവൈഎസ്‌പി സി കെ സുനിൽ കുമാർ, മേൽപറമ്പ് ഇൻസ്‌പെക്ടർ ടി ഉത്തംദാസ്, എസ്ഐ അനൂപ്, ആർപിഎഫ് എസ്ഐ ബിനോയ് കുര്യൻ, റെയിൽവേ പൊലീസ് എസ്ഐ എന്നിവരുടെ നേതൃത്വത്തിൽ വൻ സംഘം സ്ഥലത്ത് കുതിച്ചെത്തി അന്വേഷണം നടത്തി.

തുരങ്കത്തിന് 200 കി. മീറ്റർ അകലെയാണ് ക്ലോസെറ്റും ചെങ്കല്ലും വെച്ചിരുന്നത്. പട്ടാപ്പകലാണ് ഇവ കൊണ്ടുവെച്ചതെന്നത് സംഭവത്തിന്റെ ഗൗരവം വർധിക്കുന്നു. ഇതിന് പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂവെന്നും ആർപിഎഫ് എസ്ഐ ബിനോയ് കുര്യൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ആർപിഎഫിന്റെ പരാതിയിൽ മേൽപറമ്പ് പൊലീസ് ആണ് കേസെടുത്ത് അന്വേഷണം നടത്തുക.

അന്വേഷണത്തിന് ബേക്കൽ ഡിവെഎസ്‌പിയുടെ നേതൃത്വത്തിൽ ആർപിഎഫ്, റെയിൽവേ പൊലീസ് എന്നിവരുടെ ഉയർന്ന ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഉൾപെട്ട പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ട്. സമീപത്ത് താമസിക്കുന്ന സ്ത്രീയുടെ വീട്ടുപറമ്പിൽ നിന്നാണ് പഴയ ക്ലോസെറ്റ് എടുത്ത് കൊണ്ടുപോയതെന്ന് കരുതുന്നു. ഇതിന്റെ ഒരുഭാഗം പറമ്പിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് വീട്ടമ്മ പൊലീസിനോട് വ്യക്തമാക്കിയിട്ടുള്ളത്.



സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരുന്നു. ട്രെയിൻ ഇടിച്ച് തകർന്ന ക്ലോസെറ്റിന്റെ വലിയൊരു കഷ്ണം പാളത്തിന് സമീപം കണ്ടെത്തിയിട്ടുണ്ട്. അതീവ ഗൗരവകരമാണ് സംഭവമെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. ഭാഗ്യം കൊണ്ടാണ് ട്രെയിൻ മറിയാതിരുന്നത്. കണ്ണൂരിനും കാസർകോടിനും ഇടയിൽ ദിവസങ്ങൾക്കുള്ളിൽ അഞ്ചോളം ട്രെയിനുകൾക്ക് നേരെ കല്ലേറ് ഉണ്ടായിട്ടുണ്ട്.

Investigation | കാസർകോട്ട് റെയിൽ പാളത്തിൽ കണ്ടെത്തിയത് യൂറോപ്യൻ ക്ലോസെറ്റും ചെങ്കല്ലും; പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തു; 'സാധനങ്ങൾ എടുത്തത് സമീപത്ത് താമസിക്കുന്ന സ്ത്രീയുടെ പറമ്പിൽ നിന്ന്'

ഇതിന്റെ പശ്ചാത്തലത്തിൽ ഉന്നത തല അന്വേഷണം നടന്ന് വരുന്നതിനിടയിലാണ് പുതിയ സംഭവ വികാസവവും ഉണ്ടായിരിക്കുന്നത്. പട്ടാപ്പകൽ നടന്ന ഈ സംഭവം കണ്ടെത്താൻ കഴിയാതിരുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ഈ ഭാഗത്ത് ലഹരി സംഘങ്ങൾ തമ്പടിക്കാറുള്ളതായി പ്രദേശവാസികൾ പറയുന്നു.

Keywords: News, Kasaragod, Kerala, Railway, Train, Kalanad, Track, Investigation, Police, CCTV, Video, Kasaragod: European closet and stone found on railway tracks.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia