Join Whatsapp Group. Join now!
Aster MIMS 25/06/2023

Award | കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്‌കാരം; അംഗീകാരം ലഹരിക്കേസില്‍ ഗര്‍ഭിണിയെ അടക്കം 5 പേരെ ജയിലിലാക്കിയ മികവിന്; പ്രതികള്‍ക്ക് 4 വര്‍ഷമായിട്ടും പുറത്തിറങ്ങാനായില്ല

കേരളത്തില്‍ നിന്ന് മറ്റ് ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അവാര്‍ഡ് Kasaragod District Superintendent of Police, Vaibhav Saxena, Union Home Ministry,
കാസര്‍കോട്: www.kasargodvartha.com) ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്‌കാരം. കേരളത്തില്‍ നിന്ന് മറ്റ് ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മുന്‍ കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പയും ഇതില്‍ ഉള്‍പെടും. ഇന്‍ഡ്യയില്‍ ഒട്ടാകെ 140 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് വൈഭവ് സക്‌സേനയെയും ഡി ശില്‍പയെയും കൂടാതെ, ആര്‍ ഇളങ്കോ, രാജ് കുമാര്‍, ജെ കെ ദിനില്‍ എന്നീ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും, അഡീഷണല്‍ എസ് പി എം സുള്‍ഫിക്കര്‍, ഇന്‍സ്‌പെക്ടര്‍മാരായ ആര്‍ കെ ബിജു, പി ഹരിലാല്‍, കെ സാജന്‍ എന്നിവര്‍ക്കുമാണ് അന്വേഷണ മികവിന് പുരസ്‌കാരം ലഭിച്ചത്.
     
Kasaragod District Superintendent of Police, Vaibhav Saxena, Union Home Ministry, Award, Kerala News, Kasaragod News, Crime News, Kasaragod Police, Kerala Police, Kasaragod District Superintendent of Police Vaibhav Saxena gets Union Home Ministry's best investigative officer award.

മാനന്താവാടി എ എസ് പി ആയിരിക്കെ, തെലങ്കാനയില്‍ നിന്നും ഗര്‍ഭിണി അടക്കം അഞ്ച് പേര്‍ 25 കിലോ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസ് ശാസ്ത്രീയമായി തെളിയിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്. 2019 ജൂണില്‍ മാനന്തവാടി-മൈസൂര്‍ റോഡില്‍ ബാവലി ഫോറസ്റ്റ് ചെക് പോസ്റ്റിന് സമീപം കെ എസ് ആര്‍ ടി സി ബസില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കഞ്ചാവുമായി പിടിയിലായത്. തെലങ്കാന സ്വദേശികളായ ഓംകാരി വെങ്കടേഷ് (24), റാവുലരാജേഷ് (23), സദാനന്ദരായ രക്കുള (49), പുഷ്പ ചികാട്ടി (31), സത്യ (30) എന്നിവരാണ് അറസ്റ്റിലായത്.

മൈസൂറില്‍ നിന്നും മാനന്തവാടിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസിലായിരുന്നു പ്രതികള്‍ യാത്ര ചെയ്തത്. ഇവര്‍ ഒന്നിച്ചാണ് കഞ്ചാവ് കടത്തിയതെങ്കിലും എല്ലാവരുടെയും കൈവശം അഞ്ച് കിലോ വീതം കഞ്ചാവാണ് ഉണ്ടായിരുന്നത്. എന്നാല്‍ പ്രതികള്‍ ഒന്നിച്ച് ഗൂഢാലോചന നടത്തിയാണ് വാണിജ്യ അടിസ്ഥാനത്തില്‍ കഞ്ചാവ് കടത്തിയതെന്ന് വ്യക്തമായതോടെ കേസ് ആ നിലയിലേക്കാണ് മുന്നോട്ട് കൊണ്ടുപോയത്. ഓരോരുത്തരുടെ കയ്യില്‍ നിന്നും അഞ്ച് കിലോ കഞ്ചാവ് പിടികൂടിയെന്ന് റിപോര്‍ട് സമര്‍പിച്ചാല്‍ അഞ്ച് വര്‍ഷത്തില്‍ താഴെയുള്ള തടവ് ശിക്ഷ മാത്രമേ കിട്ടുകയുള്ളൂ. പ്രതികള്‍ക്ക് പെട്ടെന്ന് ജാമ്യം ലഭിക്കാനും സാധിക്കും. പിടിയിലായവരില്‍ സത്യ ഗര്‍ഭിണിയുമായിരുന്നു. അതിനാല്‍ എളുപ്പത്തില്‍ ജാമ്യം ലഭിക്കാന്‍ സാധ്യത ഉണ്ടായിരുന്നു.
  
Kasaragod District Superintendent of Police, Vaibhav Saxena, Union Home Ministry, Award, Kerala News, Kasaragod News, Crime News, Kasaragod Police, Kerala Police, Kasaragod District Superintendent of Police Vaibhav Saxena gets Union Home Ministry's best investigative officer award.

ഈ സാഹചര്യത്തില്‍ ഇവര്‍ വാണിജ്യ അടിസ്ഥാനത്തില്‍ തന്നെയാണ് കഞ്ചാവ് കടത്തിയതെന്ന് ബോധ്യപ്പെടുത്തി എ എസ് പി കോടതിക്ക് റിപോര്‍ട് നല്‍കി. ഇതോടെ കേസിലെ അഞ്ച് പ്രതികള്‍ക്കും 10 വര്‍ഷം വീതം കഠിന തടവ് ഉറപ്പാക്കാന്‍ കഴിഞ്ഞു. കേസ് സൂക്ഷ്മമായി കൈകാര്യം ചെയ്തതിനാല്‍ മുഴുവന്‍ തെളിവുകളും ശേഖരിക്കാനും കഴിഞ്ഞു. തെലങ്കാനയില്‍ നിന്ന് ഇവര്‍ ഒരുമിച്ചാണ് ട്രെയിനില്‍ വന്നത്. വിശാഖപട്ടണത്ത് നിന്നും ബെംഗ്‌ളുറു വഴി എത്തിയ ഇവര്‍ ബെംഗ്‌ളൂറിലെ ഒരു ലോഡ്ജില്‍ താമസിച്ചിരുന്നു. സിസിടിവി അടക്കം ശേഖരിച്ച് പ്രതികള്‍ ഒന്നിച്ചാണ് കഞ്ചാവ് കടത്തിയതെന്ന് തെളിയിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രതികള്‍ക്ക് ഇതുവരെ കോടതിയില്‍ നിന്നും ജാമ്യം നേടാന്‍ കഴിഞ്ഞിട്ടില്ല.

മൊബൈല്‍ ഫോണ്‍ കോള്‍ ഹിസ്റ്ററിയും സിസിടിവി ദൃശ്യങ്ങളും പ്രതികള്‍ താമസിച്ച ലോഡ്ജിലെ ലെഡ്ജര്‍ ഉള്‍പെടെയുള്ള രേഖകളും ടവര്‍ ലൊകേഷനും കൊറിയര്‍ സി ഡി ആറും അടക്കമുള്ള തെളിവുകളിലൂടെ പ്രതികള്‍ ഒന്നിച്ചാണ് വന്നതെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പൊലീസിന് കഴിഞ്ഞു. ഇവര്‍ താമസിച്ച ലോഡ്ജിലെ മാനജരെ അടക്കം എത്തിച്ചാണ് ഇക്കാര്യം തെളിയിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പിച്ചത് അടക്കമുള്ള എല്ലാ കാര്യങ്ങളും നടത്തിയത് ഡോ. വൈഭവ് സക്‌സേനയാണ്. ആ സമയം തിരുനെല്‍വേലി എസ് എച് ഒ ആയിരുന്ന ഇപ്പോഴത്തെ മഞ്ചേശ്വരം സി ഐ കെ രജീഷ്, മാനന്തവാടി ഇന്‍സ്പെക്ടര്‍ കെ എം മണി എന്നിവരുടെ സഹായവും അന്വേഷണത്തില്‍ ലഭിച്ചിരുന്നുവെന്ന് ഡോ. വൈഭവ് സക്സേന കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ബെംഗ്‌ളൂറിലും തെലുങ്കാനയിലും അടക്കം ചെന്നാണ് എ എസ് പി ആയിരുന്ന വൈഭവ് സക്സേന തെളിവുകള്‍ ശേഖരിച്ചത്.

പാലക്കാട് ആയിരുന്നു വൈഭവ് സക്സേന പ്രൊബേഷന്‍ എ എസ് പി ആയി ജോലി ചെയ്തിരുന്നത്. ഇതിന് ശേഷം ആദ്യത്തെ പോസ്റ്റിങും പ്രമാദമായ ആദ്യത്തെ കേസുമായിരുന്നു മാനന്താവാടിയിലെ ലഹരി വേട്ട. 150 ദിവസം കൊണ്ടുതന്നെ കേസില്‍ കുറ്റപത്രം നല്‍കാന്‍ സാധിച്ചു. പ്രതികള്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ഇപ്പോഴും ജയിലില്‍ തന്നെയാണ്. ഈ കേസ് തെളിയിക്കാന്‍ കഴിഞ്ഞതിന് ശേഷം പ്രതികളുടെ സ്ഥലത്ത് നിന്ന് ഒരാള്‍ പോലും കഞ്ചാവ് കടത്താന്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഞ്ചാവ് പിടികൂട്ടുന്നതിന് മുമ്പ് ഇതേ പ്രതികള്‍ രണ്ട് തവണ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നുവെന്നും വൈഭവ് സക്‌സേന കൂട്ടിച്ചേര്‍ത്തു.
    
Kasaragod District Superintendent of Police, Vaibhav Saxena, Union Home Ministry, Award, Kerala News, Kasaragod News, Crime News, Kasaragod Police, Kerala Police, Kasaragod District Superintendent of Police Vaibhav Saxena gets Union Home Ministry's best investigative officer award.

കാസര്‍കോട്ടെ നിയമനത്തിന് ശേഷം ഇവിടെയും വൈഭവ് സക്‌സേന കഞ്ചാവ്, മയക്കുമരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ട്. 300 ഓളം പേര്‍ ഇതിനകം തന്നെ മയക്കുമരുന്നിന് പിടിയിലായിട്ടുണ്ട്. ബെംഗ്‌ളൂറിലെ മയക്കുമരുന്ന് റാകറ്റിലെ മൂന്നും നാലും കണ്ണികളായ രണ്ട് നൈജീരിയന്‍ സ്വദേശികളെയും പിടികൂടാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ ഒരു വനിതയും ഉള്‍പെടും. ഓപറേഷന്‍ ക്ലീന്‍ കാസര്‍കോട് എന്ന പേരിലാണ് കാസര്‍കോട്ട് മയക്കുമരുന്ന് വേട്ട ആരംഭിച്ചത്. പിന്നീടാണ് സംസ്ഥാന സര്‍കാര്‍ യോദ്ധാവ് എന്ന പേരില്‍ മയക്കുമരുന്നിന് എതിരെയുള്ള പോരാട്ടം തുടങ്ങിയത്.

Keywords: Kasaragod District Superintendent of Police, Vaibhav Saxena, Union Home Ministry, Award, Kerala News, Kasaragod News, Crime News, Kasaragod Police, Kerala Police, Kasaragod District Superintendent of Police Vaibhav Saxena gets Union Home Ministry's best investigative officer award.
< !- START disable copy paste -->

Post a Comment