Join Whatsapp Group. Join now!
Aster MIMS 25/06/2023

Drugs | സമൂഹത്തെ കാർന്നുതിന്ന് ലഹരി വിപത്ത്; കാസർകോട് നഗരത്തിൽ ഒന്നര മാസത്തിനിടെ മയക്കുമരുന്ന് കേസിൽ പിടിയിലായത് 31 പേർ; ബഹുഭൂരിഭാഗവും 30 വയസിന് താഴെയുള്ളവർ

സ്കൂൾ വിദ്യാർഥികളെയടക്കം അടിമയാക്കുന്നു Drugs, കാസറഗോഡ് വാർത്തകൾ, Malayalam News, Police, Drugs Mafia, Crime
/ സുബൈര്‍ പള്ളിക്കാല്‍

കാസർകോട്: (www.kasargodvartha.com)
സമൂഹത്തെ ആശങ്കയിലാഴ്ത്തി ലഹരി ഉപയോഗം വ്യാപകമാകുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത് 31 പേരെയാണ് . ഇതിൽ 99 ശതമാനവും യുവാക്കളും അതിൽ തന്നെ ഭൂരിഭാഗവും 30 വയസിന് താഴെയുള്ളവരുമാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. സ്കൂൾ വിദ്യാർഥികളെയടക്കം ലഹരിക്ക് അടിമപ്പെടുത്തുന്ന തരത്തിൽ മയക്കുമരുന്നുസംഘങ്ങൾ വ്യാപകമാണ്.

News, Kasaragod, Kerala, Drugs, Police, Drugs Mafia, Crime, Kasaragod: 31 people arrested in a month and a half in drug cases.

കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ എൻ ടി അജ്മൽ (25), അഹ്‌മദ്‌ മുനൈശ് (23), ജാബിർ എൻ എ (34), ടി എ ശാഇൽ ഖാൻ (36), എസ് വിജയ് (22), കെ അനിൽ കുമാർ (30), അർശാദ് (35), സംപ്രീത് നായിക് (28), ടി എ അർശാദ് (35), അബ്ദുൽ ഖാദർ കെ ഇ (53), അഹ്‌മദുൽ കബീർ (22), അഹ്‌മദ് റിസ്‌വാൻ (23), വി വിനീഷ് (33), കെ മനോജ് (23), സി ശിവൻ (20), എസ് അഭിലാഷ് (22), എസ് ജിഷ്‌ണു (19), മണികണ്ഠൻ (29), കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ യു ഫയാസ് (30), എസ് സച്ചിൻ കുമാർ (24), സഞ്ജയ് (25), മുഹമ്മദ് ശമീർ (27), മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ വി അബ്ദുൽ ഖാദർ (40), മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ എ മുഹമ്മദ് ശരീഫ് (36), മഹേഷ് കെ (38), മുഹമ്മദ് ശാഫി പി എ (42), മനു (27), ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ ശമീർ (28), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി ജെ അനി (42), കെ ബി മുഹമ്മദ് റാസിക് (27), പാലക്കാട് ജില്ലയിലെ മുഹമ്മദ് ഫവാസ് (20) എന്നിവരെയാണ് ഒന്നര മാസത്തിനിടെ മയക്കുമരുന്ന് കേസിൽ കാസർകോട് ടൗൺ പൊലീസ് പിടികൂടിയത്.

മയക്കുമരുന്ന് കടത്ത്, ഉപയോഗം, വിൽപന എന്നീ കേസുകളിലാണ് ഇവർ അറസ്റ്റിലായത്. കാസർകോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോട് പദ്ധതിയുടെ ഭാഗമായാണ് പൊലീസ് ലഹരിവേട്ട ശക്തമാക്കിയത്. കഞ്ചാവും എംഡിഎംഎ അടക്കമുള്ള മാരക മയക്കുമരുന്നുകളുമായാണ് യുവാക്കൾ പിടിയിലാകുന്നത്. നേരത്തേ കഞ്ചാവ് പോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നതെങ്കിൽ സിന്തറ്റിക് - രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപഭോഗവും വലിയ തോതിലാണ് വർധിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടക്കം ഇത്തരം ലഹരിമരുന്നുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

പരിശോധനയും ജനകീയ പ്രതിരോധവും കര്‍ശനമാണെങ്കിലും ലഹരിമരുന്നുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം പ്രതിദിനം കൂടിവരികയാണ്. നഗരത്തിൽ ചില പരിസരങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും വില്‍പന നടക്കുന്നതെന്ന് പൊലീസ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. പിടിക്കപ്പെടുന്ന മയക്കുമരുന്നുകളിലെ വർധനവ്, വിൽപനക്കാരുടെ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം, വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ഇടയിലെ അതിവേഗ വ്യാപനം എന്നിവ കാസർകോട്ട് ഭീഷണി ഉയർത്തുന്നുണ്ട്. നിരവധി കുറ്റകൃത്യങ്ങൾക്കും ലഹരിമരുന്നുകൾ ഹേതുവാകുന്നുവെന്നതാണ് പ്രധാന കാര്യം. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടന്ന അക്രമങ്ങളിൽ പലതിലും പ്രതികളുടെ മയക്കുമരുന്ന് ഉപയോഗവും കാരണമായിട്ടുണ്ട്.

കൗമാരപ്രായക്കാരിൽ ഭൂരിഭാഗവും കൗതുകം കൊണ്ടാണ് മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങുന്നത്. മയക്കുമരുന്ന് മാഫിയകൾ ഈ അവസരം മുതലെടുക്കുകയും ചെയ്യുന്നു. ആദ്യതവണ സൗജന്യമായി നൽകി പിന്നീട് പതിയെ പതിയെ അതിന് അടിമയാക്കുകയും അവരെ തന്നെ കാരിയർമാരായി ഉപയോഗിക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് ലഹരിമാഫിയ പയറ്റുന്നത്. കർണാടക അതിർത്തി പ്രദേശങ്ങളിലൂടെ ബെംഗ്ളൂറു അടക്കമുള്ള സ്ഥലങ്ങളിൽ നിന്നാണ് കാസർകോട്ടേക്ക് കൂടുതലും മയക്കുമരുന്നുകൾ എത്തുന്നത്.

News, Kasaragod, Kerala, Drugs, Police, Drugs Mafia, Crime, Kasaragod: 31 people arrested in a month and a half in drug cases.

പൊലീസിന്റെ സഹകരണത്തോടെ സംസ്ഥാന അതിര്‍ത്തികളിലും വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്. ജില്ലയിൽ അതിമാരക ന്യൂജൻ ലഹരിപദാർഥങ്ങളുടെ ഒഴുക്ക് പൊലീസും എക്സൈസും ഗൗരവത്തോടെയാണ് കാണുന്നത്. എന്നിരുന്നാലും പിടിയിലാകുന്നവരിൽ കൂടുതലും ചെറിയ ഇടപാടുകൾ നടത്തുന്നവരാണ്. ഇവരിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന വമ്പൻ സ്രാവുകളും പിടിയിലാകേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. സമൂഹത്തെ കാർന്നുതിന്നുന്ന ലഹരി വിപത്തിനെ പാടേ ഇല്ലാതാക്കാനുള്ള നടപടികളാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

Keywords: News, Kasaragod, Kerala, Drugs, Police, Drugs Mafia, Crime, Kasaragod: 31 people arrested in a month and a half in drug cases.
< !- START disable copy paste -->

Post a Comment