city-gold-ad-for-blogger

Malluru | കര്‍ണാടക മള്ളൂറു ഗ്രാമപഞ്ചായത് ഭരണം എസ് ഡി പി ഐക്ക്; പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ ജയം

മംഗ്‌ളുറു: (www.kasargodvartha.com) കര്‍ണാടക മംഗ്‌ളുറു താലൂകിലെ മള്ളൂറു ഗ്രാമപഞ്ചായത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ് ഡി പി ഐക്ക് ജയം. എസ് ഡി പി ഐയുടെ പ്രേമ പ്രസിഡന്റായും ഇല്യാസ് പാദെ വൈസ് പ്രസിഡന്റായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പതംഗ പഞ്ചായതില്‍ എസ് ഡി പി ഐക്ക് അഞ്ചും കോണ്‍ഗ്രസിന് മൂന്നും ബിജെപിക്ക് ഒരു അംഗവുമാണുള്ളത്.
                      
Malluru | കര്‍ണാടക മള്ളൂറു ഗ്രാമപഞ്ചായത് ഭരണം എസ് ഡി പി ഐക്ക്; പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ ജയം

കോണ്‍ഗ്രസ്, ബിജെപി അംഗങ്ങള്‍ നാമനിര്‍ദേശ പത്രിക സമര്‍പിക്കാതെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ എസ് ഡി പി ഐ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചതായി വരണാധികാരി അറിയിച്ചു. ഇവിടെ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതയ്ക്കും വൈസ് പ്രസിഡന്റ് സ്ഥാനം പിന്നാക്ക വിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ളതാണ്. നേരത്തെ മഞ്ചേശ്വരം അതിരിടുന്ന തലപ്പാടി ഗ്രാമപഞ്ചായത് പ്രസിഡന്റ് സ്ഥാനവും എസ്ഡിപിഐ നേടിയിരുന്നു.
       
Malluru | കര്‍ണാടക മള്ളൂറു ഗ്രാമപഞ്ചായത് ഭരണം എസ് ഡി പി ഐക്ക്; പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ ജയം
 
Malluru | കര്‍ണാടക മള്ളൂറു ഗ്രാമപഞ്ചായത് ഭരണം എസ് ഡി പി ഐക്ക്; പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ ജയം

Keywords: Malluru, Karnataka, SDPI, Gram Panchayat, Mangalore, National News, Mangalore News, Politics, Political News, Karnataka: SDPI Wins Malluru Gram Panchayat.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia