Join Whatsapp Group. Join now!
Aster MIMS 25/06/2023

Complaint | 'സ്വാതന്ത്ര്യ ദിനത്തില്‍ സര്‍കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെക്കൊണ്ട് സവര്‍ക്കര്‍ക്ക് ജയ് വിളിപ്പിച്ചു'; പ്രതിഷേധവുമായി രക്ഷിതാക്കള്‍

പ്രിന്‍സിപാള്‍ മാപ്പ് പറഞ്ഞു Karnataka, School Students, Savarkar, Bantwal, Independence Day

മംഗളൂറു: (www.kasargodvartha.com) സ്വാതന്ത്ര്യ ദിനത്തില്‍ സര്‍കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളെക്കൊണ്ട് വി ഡി സവര്‍ക്കര്‍ക്ക് ജയ് വിളിപ്പിച്ചതായി പരാതി. ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ താലൂകില്‍ മാഞ്ചി ഗവ. ഹൈസ്‌കൂളിലാണ് സംഭവം. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ സമര സേനാനികളുടെ പേര് വിളിച്ച് കുട്ടികള്‍ ജയ് വിളിക്കുന്നതിനിടെ പ്രിന്‍സിപാള്‍ സവര്‍ക്കര്‍ക്ക് വേണ്ടിയും ജയ് വിളിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. 

ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ഒരാള്‍ ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. തുടര്‍ന്ന് സ്‌കൂളില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗം വിളിച്ചു. 

Mangalore, News, National, Top-Headlines, Karnataka, School Students, Savarkar, Bantwal, Independence Day.

രക്ഷിതാക്കള്‍ ബഹളംവെച്ചതോടെ പ്രിന്‍സിപാള്‍ മാപ്പ് പറഞ്ഞതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. സ്വാതന്ത്ര്യ സമര കാലത്ത് ജയിലില്‍ കിടന്ന സവര്‍ക്കര്‍ക്ക് ജയ് വിളിച്ചതില്‍ താന്‍ തെറ്റൊന്നും കാണുന്നില്ലെന്നും എന്നാല്‍ രക്ഷിതാക്കള്‍ എതിര്‍പ്പ് അറിയിച്ചതിനാല്‍ മാപ്പ് പറയുകയാണെന്നും പ്രിന്‍സിപാള്‍ അറിയിച്ചതായും റിപോര്‍ടുകള്‍ വ്യക്തമാക്കി.

വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം ബെലഗാവി ജില്ലയില്‍ കര്‍ണാടക ആര്‍ടിസി ബസില്‍ സവര്‍ക്കറുടെ ചിത്രം പതിച്ചത് വിവാദമായി ദിവസങ്ങള്‍ക്ക് ശേഷമാണ് കര്‍ണാടകയില്‍ പുതിയ വിവാദം.

Keywords: Mangalore, News, National, Top-Headlines, Karnataka, School Students, Savarkar, Bantwal, Independence Day.

Post a Comment