മംഗളൂറു: (www.kasargodvartha.com) ചിക്കമംഗളൂറു ജില്ലയില്‍ മുഡിഗെരെ ലോകവള്ളി ഗ്രാമത്തില്‍ ക്രൈസ്തവ ദേവാലയ നിര്‍മാണത്തിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്ത്. ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഇല്ലാത്ത മേഖലയില്‍ ആരാധനാലയം പണിയുന്നത് മതം മാറ്റം ലക്ഷ്യമിട്ടാണെന്ന പ്രചാരണം നടത്തിയാണ് ഇത് തടസപ്പെടുത്തിയതെന്ന് റിപോര്‍ടുകള്‍ പറയുന്നു.
പുരോഗമിക്കുകയായിരുന്ന നിര്‍മാണം സംഘര്‍ഷം ഭയന്ന് ബന്ധപ്പെട്ടവര്‍ നിറുത്തിവച്ചതായാണ് വിവരം. മുഡിഗെരെ ഹാന്‍ഡി ഗ്രാമത്തിലെ രംഗ എന്നയാളുടെ ഭൂമിയിലാണ് ആരാധനാലയം പണിയുന്നത്. തീവ്രഹിന്ദുത്വ പ്രവര്‍ത്തനങ്ങളിലൂടെ ബിജെപി ശക്തിയാര്‍ജിച്ച മേഖലയാണിതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിക്കമംഗളൂറില്‍ ബിജെപി ദേശീയ ജനറല്‍ സെക്രടറി സി ടി രവിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിലെ എച് ഡി തമ്മയ്യയാണ് വിജയിച്ചത്. മുഡിഗെരെയില്‍ കോണ്‍ഗ്രസിലെ അഡ്വ. നയന മൊടമ്മയും വിജയിച്ചു.
Keywords: News, National, Top-Headlines, Karnataka, Chikkamagaluru, Hindu Organisations, Church, Construction.