കണ്ണൂര്‍: (www.kasargodvartha.com) സിപിഎം മുന്‍ ബ്രാഞ്ച് സെക്രടറിക്കെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കണ്ണൂര്‍ സ്വദേശി മധുസൂദനനെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്. കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി വിവരം വെളിപ്പെടുത്തിയത്.
പൊലീസ് പറയുന്നത്: മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തിയതോടെയാണ് ലൈംഗികാതിക്രമം പുറത്തുവന്നത്. രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊലീസ് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയെടുത്തതിനുശേഷം പോക്‌സോ പ്രകാരം കേസെടുത്തത്.
ഇതോടെ മധുസൂദനന്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇയാളുടെ ഫോണ്‍ സ്വിച് ഓഫ് ചെയ്ത നിലയിലാണ്. ഹനുമാരമ്പലം ക്ഷേത്രം ജീവനക്കാരനാണ് കുറ്റാരോപിതനായ മധു. പെണ്‍കുട്ടിക്കുനേരെ നടന്ന ലൈഗികാതിക്രമ പരാതി പുറത്തുവന്നതിനെ തുടര്‍ന്ന് കുറ്റാരോപിതനെ പാര്‍ടി ബ്രാഞ്ച് സെക്രടറി സ്ഥാനമുള്‍പെടെയുള്ള ഭാരവാഹിത്വത്തില്‍ നിന്നും മാറ്റിയിരുന്നു.
Keywords: News, Kerala, Kerala-News, Top-Headlines, Kannur-News, Kannur, POCSO, Case, Former CPM Branch Secretary, Kannur: POCSO case against former CPM branch secretary.