Join Whatsapp Group. Join now!
Aster MIMS 25/06/2023

Kannur Airport | പോയവര്‍ഷം 131.98 കോടിയുടെ സാമ്പത്തിക നഷ്ടം; കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചിറകൊടിയുന്നു

പ്രവാസി സംഘടനകള്‍ ഉള്‍പെടെ പ്രതിഷേധ പാതയില്‍ Kannur Airport, Financial Loss, Airport

കണ്ണൂര്‍: (www.kasargodvartha.com) മുന്‍പോട്ടുളള പ്രയാണത്തെ തടസപ്പെടുത്തുന്ന വിധത്തില്‍ കനത്ത സാമ്പത്തിക ഭാരത്തില്‍ ചിറകൊടിഞ്ഞു കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കണ്ണൂര്‍ വിമാനത്താവളത്തിന്റെ നഷ്ടം 131.98 കോടിയാണ് റിപോര്‍ട് ചെയ്തത്. എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ കണക്ക് പ്രകാരം 2022-23 വര്‍ഷം കേരളത്തില്‍ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളാണ് ലാഭത്തില്‍ ഉള്ളത്.

സ്വകാര്യ-പൊതു പങ്കാളിത്തത്തില്‍ ഉള്ള കണ്ണൂര്‍ വിമാന താവളത്തില്‍ സംസ്ഥാന സര്‍കാരിന് 32.86 ശതമാനവും കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങള്‍ക്ക് 22.54 ഓഹരി പങ്കാളിത്തവുമുണ്ട്. 2018 ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങിയത് മുതല്‍ യാത്രക്കാരുടെ എണ്ണത്തിലും സര്‍വീസുകളിലും കണ്ണൂര്‍ ക്രമമായ വളര്‍ച്ച നേടിയിരുന്നു. വായ്പാ തിരിച്ചടവിലെ പ്രതിസന്ധിയും കിയാല്‍ നേരിടുന്ന വെല്ലുവിളിയാണ്. 892 കോടി രൂപ ഉണ്ടായിരുന്ന കടം ഇപ്പോള്‍ പലിശ ബാധ്യത കൂടി ചേര്‍ന്ന് 1100 കോടിയോളം എത്തി.

Kannur, News, Kerala, Kannur Airport, Financial Loss, Airport, Top-Headlines, Kannur Airport: 131.98 crore financial loss last year

ഗോഫസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തിയതോടെ ഈ വര്‍ഷം കൂടുതല്‍ പ്രതിസന്ധിയിലാണ് കണ്ണൂര്‍ വിമാനത്താവളം നീങ്ങിയത്. ഇപ്പോള്‍ എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസും ഇന്‍ഡിഗോയും മാത്രമാണ് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തുന്നത്. കേന്ദ്രസര്‍കാാര്‍ പോയന്റ് ഓഫ് കോള്‍ പദവി ലഭിക്കുന്നതിലുളള കാലതാമസമാണ് വിദേശസര്‍വീസുകള്‍ തുടങ്ങുന്നതില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിന് തിരിച്ചടിയായി മാറിയത്. വിമാനത്താവളം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി സംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധപാതയിലാണ്.

Keywords: Kannur, News, Kerala, Kannur Airport, Financial Loss, Airport, Top-Headlines, Kannur Airport: 131.98 crore financial loss last year

Post a Comment